അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു

ഉദുമ: പുതിയ തലമുറയിലെ യുവാക്കള്‍ ചെര്‍ക്കളം അബ്ദുല്ലയുടെ ജിവിതത്തിലെ കൃത്യനിഷ്ടതയും മതബോധവും രാഷ്ട്രിയ നിലപാടുകളും മാതൃകയാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം സി എല്‍ റഷീദ് ഹാജി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി കാപ്പില്‍ സനാ ബിലകത്ത് സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി ഭാഷ അനുസ്മരണവും വൈറ്റ് ഗാര്‍ഡ് സംഗമവും നടത്തി. പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന മുന്‍ മണ്ഡലം പ്രസിഡണ്ട് കാപ്പില്‍ കെ ബി എം ശരീഫിന് നല്‍കിയ യാത്രയപ്പില്‍ ജില്ല യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ ഷാള്‍ അണിയിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി എം എസ് ശുക്കൂര്‍, ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി.ജിദ്ധ കെ എം സി സി ജില്ല സെക്രട്ടറി നസീര്‍ പെരുമ്പള, ദുബൈ കെ എം സി സി മണ്ഡലം പ്രസിഡണ്ട് മുനീര്‍ ബന്താട്, അബുദാബി കെ എം സി സി മണ്ഡലം പ്രസിഡണ്ട് സലാം ആലൂര്‍, ജനസെക്രട്ടറി ഷമീം ബേക്കല്‍, അബ്ബാസ് കൊളച്ചപ്, ടി ഡി ഹസ്സന്‍ ബസരി, സിദ്ധിഖ് ബോവിക്കാനം, അസ്ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, അബുബക്കര്‍ കണ്ടത്തില്‍ ,ഷറഫുദ്ധീന്‍ കുണിയ, ടി കെ ഹസീബ്, ഷാനവാസ് എം ബി, ആഷിഫ് മാളി കെ, കെ എം എ റഹ്മാന്‍ കാപ്പില്‍, ഷഫീഖ് മയിക്കുഴി, ഉസാം പള്ളങ്കോട്, ആബിദ് മാങ്ങാട്, റംസീര്‍ പള്ളങ്കോട്, മൊയ്തു തൈര, മജീദ് അല്‍ ഫലാഹ്, കെ എ യൂസഫ്, റാഷിദ് കല്ലിങ്കാല്‍, ഷുഹൈബ് പള്ളങ്കോട്, ശംസുദ്ധീന്‍ ചിറക്കല്‍, എസ് എം മുജീബ്, നവാസ് ചെമ്പിരിക്ക എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories