കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്റ് ഉദ്ഘാടനം അടുത്തമാസം; വൈദ്യുതി കണക്ഷന്‍ പൂര്‍ണ്ണം

കാഞ്ഞങ്ങാട്: ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു ശേഷം കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്റ് നാടിനു സമര്‍പ്പിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതം. അടുത്ത മാസം അവസാനത്തോടെ ബസ്സ്റ്റാന്റ് ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു. ബസ്സ്റ്റാന്റിന്റെ ഉദ്ഘാടനത്തോടൊപ്പം ഇവിടെ പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഷീ ലോഡ്ജിന്റെ ഉദ്ഘാടനവും നടത്താനാണ് തീരുമാനം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഇടം എന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന ഷീ ലോഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തികളും അന്തിമ ഘട്ടത്തിലാണ്. ബസ്സ്റ്റാന്റ് കെട്ടിടത്തിലെ കടമുറികള്‍ ലേലം ചെയ്യാനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. കോംപ്ലക്സില്‍ അവശേഷിച്ചിരുന്ന വൈദ്യുതീകരണം പൂര്‍ത്തിയായി. ഇന്നലെ കണക്ഷന്‍ ലഭിച്ചതോടെ ഇനി പ്രധാന കവാടത്തിന്റെ പണി മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ്സ്റ്റാന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും എന്ന് ഉറപ്പിച്ചു പറയാന്‍ പാകത്തില്‍ നഗരസഭാ ഭരണ സമിതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ നാട്ടുകാരും ആവേശത്തിലാണ്.

KCN

more recommended stories