മീശ നോവല്‍ കത്തിച്ച സംഭവം; കേരളം ഉണരേണ്ടിയിരിക്കുന്നുവെന്ന് കമലഹാസന്‍

കൊച്ചി: എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമലഹാസന്‍. നോവല്‍ കത്തിച്ച സംഭവം തന്നെ അദ്ഭുതപ്പെടുത്തിയെന്നും സാക്ഷരത മാത്രം കൊണ്ട് കാര്യമില്ലെന്നും വിവേകത്തോടെ ചിന്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നാരോപിച്ചാണ് മീശ നോവലിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കൂടാതെ എസ് ഹരീഷിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെ നിരവധി ആക്രമണങ്ങളും ഉണ്ടായി. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ പ്രതിഷേധത്തോടെ നോവല്‍ പിന്‍വലിക്കുകയായിരുന്നു. അതേസമയം ഡിസി ബുക്ക്‌സ് നോവല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ആളിപ്പടര്‍ന്നത്. മീശ നോവലുമായി ബന്ധപ്പെട്ട സംഭവത്തില്‍ അസഹിഷ്ണുതയുടെ ശബ്ദമായിരുന്നു കേരളത്തിന്റേതെന്നും കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമലഹാസന്‍ പറഞ്ഞു.

KCN

more recommended stories