കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതിയുമായി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്

കാസര്‍കോട് : കാലവര്‍ഷ കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് യൂണിറ്റ് ഭക്ഷ്യ സാധനങ്ങളും വസ്ത്രങ്ങളും ശേഖരിച്ചു നേരിട്ട് എത്തിച്ചു നല്‍കുന്നു. ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ കാസര്‍കോട് നഗരത്തില്‍ മെര്‍ച്ചന്റ്‌സ് യൂത്ത് വിങ് പ്രവര്‍ത്തകര്‍ കടകളില്‍ നേരിട്ട് ചെന്ന് അവശ്യസാധനങ്ങള്‍ ശേഖരിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി അവശ്യസാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് എത്തിക്കും. കുട്ടനാട്ടിലെ മെര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതു. വ്യാപാരി സുഹൃത്തുക്കള്‍ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കുചേര്‍ന്നു പരമാവധി സാധനങ്ങള്‍ യൂത്ത് വിംഗ് പ്രവര്‍ത്തകരെ ഏല്‍പ്പിച്ച് ഈ കാരുണ്യ പ്രവര്‍ത്തിയെ വിജയിപ്പിക്കണമെന്നു മെര്‍ച്ചന്റ്‌സ് യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് ടി .എച് നൗഷാദ് അഭ്യര്‍ത്ഥിച്ചു. സയ്യിദ് സവാദ്,ഹാരിസ് അംഗോള,നിസാര്‍ സിറ്റി കൂള്‍,ഷമീം സ്‌കൈ വ്യൂ, ഇര്‍ഷാദ് സഫ എന്നിവര്‍ സംസാരിച്ചു

KCN

more recommended stories