തങ്ങള്‍ക്ക് അപ്രാപ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിലായിരിക്കണം വിദ്യാര്‍ത്ഥികള്‍ ലഹരി കാണേണ്ടത്; ഡോ. ശ്രീനിവാസ് ഐ.പി.എസ്.

കാസര്‍കോട്; തങ്ങള്‍ക്ക് അപ്രാപ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിലായിരിക്കണം വിദ്യാര്‍ത്ഥികള്‍ ലഹരി കാണേണ്ടതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ശ്രീനിവാസ് ഐ.പി.എസ്. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ജില്ലാ എക്സൈസ് ഡിപ്പാര്‍ട്മെന്റിന്റെയും, കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെയും സഹായത്തോടെ മയക്കു മരുന്ന് വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിരവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാര്‍ത്ഥിയും ലക്ഷ്യമാക്കേണ്ടത് എത്തിയ ഉയരങ്ങളേക്കാളും കൂടുതല്‍ വെട്ടിപ്പിടിക്കുന്നതിലായിരിക്കണം. അത്തരം സ്വപ്നങ്ങളും ലക്ഷ്യങ്ങളുമാണ് തന്നെ ഡോക്ടറും, പിന്നീട് ഐ.പി.എസ് ഓഫീസറുമൊക്കെയായത്. അതിന് വേണ്ടി ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെട്ട വ്യക്തിയാണ് ഞാന്‍. മയക്കു മരുന്നും അതുപോലെയുള്ള ഉല്പന്നങ്ങളും സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കിയാലേ ഇത്തരം സാമൂഹ്യചുറ്റുപാടുകള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയുകയുള്ള. അതിന് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി കലക്ടര്‍ രാമേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. മൊയ്തീന്‍ കുട്ടി ഹാജി, ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ഐ.പി.പി അബ്ദുല്‍ നാസിര്‍ ടി.കെ പ്രൊജക്ട് അവതരണം നടത്തി. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഗോകുല്‍ ചന്ദ്ര ബാബു, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി രഘുനാഥന്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മണികണ്ട ദാസ്, ഹെഡ്മിസ്ട്രസ്സ് ഗീത പി.കെ, ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഫാറൂഖ് കാസ്മി, ട്രസറര്‍ ഷരീഫ് കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് ജലീല്‍ കക്കണ്ടം സ്വാഗതവും ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories