കാറഡുക്ക പഞ്ചായത്തില്‍ സിപിഎം അവിശ്വാസ പ്രമേയം : ബിജെപി വൈസ് പ്രസിഡന്റും പുറത്തായി

മുള്ളേരിയ: കാറഡുക്കയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയവും ശനിയാഴ്ച്ച പാസായി.
സിപിഎമ്മിലെ എ വിജയകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്നക്കെതിരെ നല്‍കിയ അവിശ്വാസ പ്രമേയം രണ്ടിന് നടന്ന വോട്ടെടുപ്പില്‍ വിജയിച്ചിരുന്നു

വൈസ് പ്രസിഡന്റ് കെ ഗോപാലകൃഷ്ണനെതിരെ ശനിയാഴ്ച്ച പതിനാലാം വാര്‍ഡ് മെമ്പര്‍ എം തമ്പാനാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
സി പി എമ്മിന് അനുകൂലമായി 8 വോട്ട് ലഭിച്ചു. സിപിഐഎം-4 സിപിഐഎം സ്വതന്ത്ര-1, യുഡിഎഫ്-2, കോണ്‍ഗ്രസ് സ്വന്തന്ത്ര്യന്‍-1 എന്നിവരാണ് അനുകൂലിച്ചത്. ഇതോടെ പതിനെട്ട് വര്‍ഷത്തെ ബിജെപി ഭരണത്തിന് പൂര്‍ണ്ണമായും അറുതിയായി. വികസനമില്ലായ്മ ചര്‍ച്ചയായ അവിശ്വാസ പ്രമേയ യോഗത്തിന് ഭരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണയാണ് നേതൃത്വം നല്‍കിയത്.

പുതിയ പഞ്ചായത്ത് പ്രസിഡന്റായി ഇടതു പക്ഷത്ത് നിന്ന് സ്വതന്ത്ര യായി മത്സരിച്ച എം അനസൂയ റൈയ്ക്ക് സാധ്യത ഉണ്ട്. കോണ്‍ഗ്രസ് സ്വതന്ത്രന്‍ എം വിനോദ് നമ്പ്യാര്‍ വൈസ് പ്രസിഡന്റാകാനാണ് സാധ്യത

KCN

more recommended stories