വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വര്‍ക്കല ഇടവ സ്വദേശിയായ നിഖില്‍ (13) ആണ് മരിച്ചത്. തിരുവനന്തപുരം വിതുര നവോദയ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിഖില്‍.

ഞായറാഴ്ച വൈകിട്ടാണ് സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും നിഖിലടക്കം നാലുകുട്ടികള്‍ കളിക്കാനായി വാമനപുരം പുഴയിലേക്ക് പോയത്. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ല. നാലുകുട്ടികളും ഒഴുക്കില്‍ പെട്ടെങ്കിലും മൂന്ന് പേര്‍ നീന്തിക്കയറുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

KCN

more recommended stories