കരുണാനിധിക്ക് തമിഴകത്തിന്റെ വിട

ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിക്ക് തമിഴകത്തിന്റെ വിട. അണ്ണാ സമാധിക്കുസമീപമാണ് കരുണാനിധിയുടെ സംസ്‌കാരം നടന്നത്. മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന ഗോപാലപുരത്തെ രാജാജി ഹാളില്‍നിന്നു സംസ്‌കാരം നടക്കുന്ന മറീന ബീച്ചിലേക്കുള്ള വിലാപയാത്രയില്‍ പങ്കുചേരാനായി നിരവധിപേരാണ് എത്തിയത്. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോഴും ആയിരക്കണക്കിന് പേര്‍ ഒഴുകിയെത്തിയിരുന്നു.

പ്രത്യേക അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം രാജാജി ഹാളില്‍നിന്നു മറീന ബീച്ചിലേക്ക് കൊണ്ടുപോയത്. വിലാപയാത്രയ്ക്കു മുന്‍പ് തന്നെ മറീന ബീച്ചില്‍ അണ്ണാ സമാധിയുടെ സമീപത്തായി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

KCN

more recommended stories