കണ്ണൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടല്‍: രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: തോരാതെ പെയ്യുന്ന കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. ഷൈനി (35), തോമസ് (75) എന്നിവരാണ് മരിച്ചത്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ തുടരുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കൂടാതെ ഇടമലയാറില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി ദുരന്തനിവാരണ അതോറിറ്റി വേണ്ട സുരക്ഷ ഒരുക്കിയതായും അറിയിച്ചു.

KCN

more recommended stories