ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.50 അടിയായി ഉയര്‍ന്നു

ഇടുക്കി: ശക്തമായ മഴയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വന്‍ തോതില്‍ ഉയര്‍ന്നു. നിലവില്‍ 2397.50 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മണിക്കൂറില്‍ 0.06 അടി എന്ന നിരക്കിലാണു ജലനിരപ്പുയരുന്നത്. എന്നാണ് കണക്ക്. മാത്രമല്ല ജലനിരപ്പ് 2398 അടിയില്‍ എത്തുന്നതോടെ ട്രയല്‍ റണ്‍ നടത്തുമെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 128 മില്ലീലിറ്റര്‍ മഴയാണ് ഇന്നലെ അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ ലഭിച്ചത്. ജലനിരപ്പ് 2398ല്‍ എത്തി 24 മണിക്കൂറുകള്‍ക്കകം ഷട്ടറുകള്‍ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

KCN

more recommended stories