മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവിനുള്ള വ്യവസ്ഥ

ന്യൂഡല്‍ഹി: നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം മുസ്ലീം വനിതകളുടെ അവകാശ സംരക്ഷണ ബില്‍ (മുത്തലാഖ് ബില്‍) ഇന്ന് രാജ്യസഭയില്‍. കഴിഞ്ഞ ദിവസമാണ് കുറ്റാരോപിതരായ പുരുഷന്‍മാര്‍ക്ക് ജാമ്യം നല്‍കുന്നതിനുള്ള വകുപ്പ് കൂടി ബില്ലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്.

മുത്തലാഖ് വഴി വിവാഹമോചനം നടത്തിയാല്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭര്‍ത്താക്കന്മാര്‍ക്ക് ജാമ്യം അനുവദിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റിന് അധികാരമുണ്ടാകും. ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മജിസ്ട്രേറ്റിനെ സമീപിക്കാം. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണാവകാശവും ഭാര്യയ്ക്ക് ആവശ്യപ്പെടാം തുടങ്ങിയ വ്യവസ്ഥകളെല്ലാം ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്നലെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ നിയമഭേഗദതി ബില്‍ രാജ്യസഭ അംഗീകരിച്ചിരുന്നു. ഒറ്റക്കെട്ടായി ബില്‍ പാസ്സാക്കണമെന്ന് സര്‍ക്കാരിന്റെ അപേക്ഷ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു.

KCN

more recommended stories