പ്രളയബാധിത മേഖലയില്‍ സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍; എറണാകുളത്ത് 57 ദുരിതാശ്വാസ ക്യാമ്പുകള്‍

കൊച്ചി : പ്രളയബാധിത മേഖലകളില്‍ അര്‍ഹതയുള്ള എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ആലുവയില്‍ അറിയിച്ചു. വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് റേഷന്‍ വിതരണത്തിന്റെ ചുമതല.

എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ പുതുതായി 24 ക്യാമ്പുകള്‍ ആരംഭിച്ചു.ഇതോടെ പറവൂരില്‍ 38 ക്യാമ്പുകളായി. ജില്ലയില്‍ 57 ദുരിതാശ്വാസ ക്യാംപുകളില്‍ 1076 കുടുംബങ്ങളിലെ 3521 പേര്‍ കഴിയുന്നു

KCN

more recommended stories