ഇടുക്കിയിലെ ജലനിരപ്പ് കുറഞ്ഞു ; ഇപ്പോള്‍ 2,401 അടിയായി

ഇടുക്കി: ഇടുക്കിയിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. 2,401 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ 17 മണിക്കൂറിനുള്ളില്‍ 0.76 അടി വെള്ളമാണ് കുറഞ്ഞതെന്നാണ് അധികൃതര്‍ അറിയിച്ചത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് സംഭരണ ശേഷിയിലേക്ക് അടുക്കുകയും ചെയ്തതിനേത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് അഞ്ച് ഷട്ടറുകളും തുറന്നത്.ഷട്ടറുകളെല്ലാം തുറന്നിട്ടും ആദ്യ മണിക്കൂറുകളില്‍ ജലനിരപ്പ് ഉയരുക തന്നെയായിരുന്നു. വൈകുന്നേരം മഴ കുറഞ്ഞതോടെ നീരൊഴുക്ക് കുറയുകയും ജലനിരപ്പ് നേരിയ തോതില്‍ താഴുകയുംചെയ്തു. 2,400 അടിയായ വെള്ളത്തിന്റെ അളവ് താഴാതെ ഷട്ടറുകള്‍ താഴ്ത്തില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

KCN

more recommended stories