സ്‌നേഹാദരവും ഹജ്ജാജികള്‍ക് യാത്രയപ്പും നല്‍കി

തളങ്കര: നൂറുല്‍ ഹുദാ മദ്രസ്സ ഗസ്സാലി നഗര്‍ സദര്‍ മുഅല്ലിമായി എട്ട് വര്‍ഷം സേവനമനുഷ്ട്ടിച്ച് വിരമിച്ച ബഷീര്‍ ദാരിമിക്ക് മദ്രസ്സ കമ്മിറ്റിയുടെ സ്‌നേഹാദരം പ്രസിഡണ്ട് എം എസ് അബൂബക്കര്‍ നല്‍കി. മഹലില്‍ നിന്ന് പരിശുദ്ധ ഹജ്ജിന് പോകുന്ന ഹജ്ജാജിമാര്‍ക്ക് യാത്രയയപ്പും നല്‍കി. ബി.യു അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസിഡണ്ട് എം.എസ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. റഷീദ് പി.എ, അബ്ദുല്‍ ലത്തീഫ് അഷ്റഫി, യാസിര്‍ ഹുദവി, മജീദ് മൗലവി,സവാദ് മൗലവി, മുഹമ്മദ് ഐഡിയല്‍, ബഷീര്‍ ദീനാര്‍, കെ.എ.എം ബഷീര്‍, സിറാജ് ഖാസിലൈന്‍,അബ്ദുല്‍ റസാഖ് എന്‍.എ, ഷരീഫ് സാഹിബ്, അഷ്റഫ് എന്‍.എ, ബഷീര്‍ അക്കര, ഇസ്മയില്‍ കുളത്തുങ്കര, യു മുഹമ്മദ് ഹാജി, അബൂബക്കര്‍ സിദ്ധീഖ്, മനാഫ് തായലങ്ങാടി, ഫസല്‍ റഹ്മാന്‍ കെ.എസ് പ്രസംഗിച്ചു. ബഷീര്‍ ദാരിമി ആദരവിന് മറുപടി പ്രസംഗം നടത്തി.

KCN

more recommended stories