പ്രളയ ദുരിത ബാധിതര്‍ക്ക് നടന്‍ മമ്മൂട്ടിയുടെ സഹായ ഹസ്തം

ആലപ്പുഴ : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഓരോ ജില്ലയിലെയും പല ഭാഗങ്ങളിലുമായി നിരവധി പേരുടെ വീടുകളും കൃഷിയിടങ്ങളും മറ്റ് സ്വത്ത് വകകളും നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മലയാളികളുടെ പ്രിയ നടനായ മമ്മൂട്ടി ദുരിത ബാധിതര്‍ക്കായി ധന സഹായം നല്‍കുന്നത്. വടക്കന്‍പറവൂര്‍ പുത്തന്‍വേലിക്കരയിലെ ക്യാമ്പിലാണ് മമ്മൂട്ടിയും സംവിധായകന്‍ ആന്റോ ജോസ്ഫ്ഉം സന്ദര്‍ശനത്തിനായി എത്തിയത്. തുടര്‍ന്ന് ക്യാമ്ബിലുള്ളവരുമായി ഇരുവരും സമയം ചിലവിടുകയും ഈ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ദുരിത ബാധിതര്‍ക്ക് തന്നാല്‍ കഴിയുന്ന എല്ലാ സഹായവും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

KCN

more recommended stories