സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരും

തിരുവനന്തപുരം: രണ്ടു ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒന്നോ രണ്ടോ മേഖലകളില്‍ 11 സെന്റിമീറ്റര്‍ വരെ കനത്ത മഴയുണ്ടാകും. ചിലപ്പോള്‍ 20 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകാനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ മേഖലകളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനും സാധ്യത.

ആലപ്പുഴയില്‍ രണ്ടു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വയനാട്, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച വരെ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നു മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു-പടിഞ്ഞാറന്‍ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 15 വരെ തീരദേശത്ത് കനത്ത വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

KCN

more recommended stories