പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു; ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം

പത്തനംതിട്ട: അയ്യപ്പഭക്തര്‍ ശബരിമല സന്ദര്‍ശനം താത്കാലികമായി ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പമ്പയില്‍ ജലനിരപ്പ് ഉയരുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട തുറക്കാനിരിക്കെയാണ് ദേവസ്വം ബോര്‍ഡ് സന്ദര്‍ശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തീര്‍ഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണം മറികടന്ന് യാത്രനടത്തുരുതെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു.

ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കു പോകാന്‍. പാലം കടന്നു മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാന്‍ കഴിയില്ല. ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പമ്പയിലെ ശര്‍ക്കര ഗോഡൗണില്‍ വെള്ളം കയറി.

വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു വിട്ടു. ഇതോടെ പമ്പാ, ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പമ്ബയിലെ സ്ഥിതി അപകടകരമാണ്. കടകളും മറ്റും പൂര്‍ണമായും മുങ്ങി.

KCN

more recommended stories