സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൈന്‍ഡ്‌നെസ് ഗ്രൂപ്പിന്റെ രക്തദാന ക്യാംപ്

ദുബായ് : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം ദുബായില്‍ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ദുബായ് ഹെല്‍ത് അതോറിറ്റിയുടെ രക്ത ബാങ്കിലേക്കായ് കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം ഒരുക്കുന്ന 15-ാമത് രക്തദാന ക്യാംപാണിത്.
രക്തദാനം മഹാദാനമായി കണ്ട് അവയെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിലൂടെ പ്രചരിപ്പിക്കാനും രക്തം ശേഖരിച്ചു നല്‍കാനും ദുബായില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കനിവിന്റെ കൂട്ടായ്മയാണ് കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം.

ഓടുന്ന ജീവനുകളാണ് ഓരോ തുള്ളി രക്തവും ലോകത്ത് ഒരു വര്‍ഷം ശേഖരിക്കപ്പെടുന്ന കോടാനുകോടി യൂണിറ്റ് രക്തത്തിന്റെ എത്രയോ മടങ്ങ് യൂണിറ്റുകളാണ് ഓരോ വര്‍ഷവും ആവിശ്യമായി വരുന്നത്. ആത് കൊണ്ട് തന്നെ രക്തം ലഭിക്കാത്തതിന്റെ പേരില്‍ പിടഞ്ഞു മരിക്കുന്ന ജീവനുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഓരോ രാജ്യത്തിനുമുള്ളത്.

ഓരോ രണ്ട് മാസത്തിലൊരിക്കല്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും രക്തം ദാനം ചെയ്യാമെന്നിരിക്കേ സമൂഹം ഈ വിഷയത്തില്‍ വേണ്ടത്ര ബോധവാന്‍മാരല്ലാത്തതാണ് രക്തം ദാനം നല്‍കാന്‍ ആളുകള്‍ കടന്നുവരാന്‍ മടിക്കുന്നതെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്.

മനുഷ്യസ്‌നേഹിയായ ഒരാള്‍ക്ക് ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്‍മകളിലൊന്നാണ് പിടഞ്ഞു മരിക്കുന്ന സഹജീവിയെ തന്റെ ഒരു തുള്ളി രക്തത്തിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവുക എന്നത്.ഈ മഹത്തായ സന്ദേശം സമൂഹത്തിലേക്ക് പ്രചരിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ ആളുകളെ രക്തദാനത്തിന് പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് ദുബായുടെ വിവിധ ഭാഗങ്ങളില്‍ 14 രക്തദാന ക്യാംപുകളാണ് കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം ഇതിനോടകം സംഘടിപ്പിച്ചത്.

ടീമിന്റെ 15 -ാമത്തെ ക്യാംപ് ആഗസ്ത് 15 ന് ദേരയിലെ ഹയാത്ത് റീജന്‍സിക്ക് മുന്‍വശം മഷ്രിഖ് ബാങ്കിനടുത്താണ് സംഘടിപ്പിക്കുന്നത്. രക്തദാന ക്യാംപ് വൈകുന്നേരം 4 മണി മുതല്‍ 8 മണിവരേയാണ്. രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ എമിറേറ്റ് ഐഡി കരുതണമെന്ന് സംഘാടകര്‍ അറിയിച്ചു.

KCN

more recommended stories