ഇ.പി. ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു, മന്ത്രിസഭയില്‍ കണ്ണൂര്‍ പ്രാതിനിധ്യം വര്‍ദ്ധിച്ചു

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ 10 ന് ഗവര്‍ണര്‍ പി.സദാശിവമാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഏറ്റവും വലിയ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു ധാര്‍മികമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ചടങ്ങില്‍നിന്നും വിട്ടുനിന്നത്.

ജയരാജന്‍ വന്നതോടെ മന്ത്രിസഭയില്‍ അംഗങ്ങളുടെ എണ്ണം 20 ആയി ഉയര്‍ന്നു. കൂടാതെ മന്ത്രിസഭയില്‍ കണ്ണൂര്‍ പ്രാതിനിധ്യം വര്‍ദ്ധിക്കുകയും ചെയ്തിരിക്കുകയാണ്. ജയരാജനും കൂടി മന്ത്രിസഭയില്‍ എത്തിയതോടെ കണ്ണൂരില്‍നിന്നും മുഖ്യമന്ത്രിയടക്കം 4 പേര്‍ മന്ത്രിസഭയില്‍ ഉണ്ട്. അതുകൂടാതെ, ജയരാജന്‍ വന്നതോടെ മന്ത്രിസഭയില്‍ അംഗങ്ങളുടെ എണ്ണം 20 ആയി ഉയര്‍ന്നു.

വ്യവസായം, കായികം, യുവജനക്ഷേമം വകുപ്പുകളിലേക്കാണ് ജയരാജന്‍ തിരിച്ചെത്തുന്നത്. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയാണ് ഇ.പി. ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത്. 2016 ഒക്ടോബര്‍ 14നാണ് വിവാദത്തെ തുടര്‍ന്ന് ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്നത്. മന്ത്രിയായി 142-ാം ദിവസമായിരുന്നു ജയരാജന്റെ രാജി.

KCN

more recommended stories