മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയില്‍, അതീവ ജാഗ്രതാ നിര്‍ദേശം

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പരമാവധി സംഭരണശേഷിയായ 142 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇതോടെ 13 സ്പില്‍വെ ഷട്ടറുകളും തുറന്നു. സ്പില്‍വെ ഷട്ടറുകള്‍ ഇപ്പോള്‍ ഒന്നര അടിയായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഷട്ടറുകള്‍ ഒരടി മാത്രമെ ഉയര്‍ത്തൂവെന്ന വാശിയിലായിരുന്നു തമിഴ്നാട്. സുപ്രിം കോടതി ഉത്തരവ് പ്രകാരം ഡാമിന്റെ പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കുന്നതിനുള്ള തമിഴ്നാടിന്റെ നീക്കമായിരുന്നു ഇത്.

ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ അളവില്‍ വെള്ളം തുറന്ന് വിടുമെന്നും അതിനാല്‍ പെരയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാകളക്ടര്‍ നിര്‍ദേശിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. അതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് 13 ഷട്ടറുകളും തുറന്നിരുന്നു. രണ്ട് മണിക്കൂറിന് ശേഷം ഇതില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇടക്കി ചെറുതോണി ഡാമില്‍ നിന്നും പുറംതള്ളുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധന വരുത്തി. ഇപ്പോള്‍ സെക്കന്റില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്.

KCN

more recommended stories