ആസ്‌ക് ആലംപാടിയുടെ സ്വതന്ത്രദിനാഘോഷം വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി

വിദ്യാനഗര്‍ : ആലംപാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (ആസ്‌ക് ആലംപാടി) സ്വാതന്ത്രദിനാഘോഷം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. രാവിലെ ഒമ്പത് മണിക്ക് ക്ലബ് പരിസരത്ത് പ്രസിഡന്റ് സലിം ആപ പതാക ഉയര്‍ത്തിയതോട്കൂടി പരിപ്പാടിക്ക്് തുടക്കം കുറിച്ചു. സെക്രട്ടറി അഷ്റഫ് ടിഎംഎ യുടെ സ്വാഗതത്തില്‍ ജോയിന്‍ സെക്രട്ടറി ഹാഷി നാലത്തടുക്ക പ്രതിജ്ഞ ചെല്ലിക്കൊടുത്തതിന് ശേഷം ഇച്ചു കന്നികാഡ് മഴവര്‍ഷ കെടുതിയുടേ സംഭവവികാസങ്ങള്‍ എന്ന വിഷയത്തില്‍ വിശദവിവരങ്ങള്‍ നല്‍കി.

തുടര്‍ന്ന് ആലംപാടി അംഗന്‍വാടി കുട്ടികള്‍ക്ക് പായസ വിതരണം നടത്തി. സലാം ലണ്ടന്‍,ഇബ്രാഹിം മിഹ്‌റാജ്, സിദ്ദിഖ് ചൂരി, ലത്തീഫ് മാസ്റ്റര്‍, മഹമൂദ് കരോടി, ഉവൈസ് പി വി,അബു കളപ്പുര, മണി സലൂണ്‍, ആസിഫ് ബി എ, അബ്ദുല്ല കരോടി, ഇല്ലിയാസ് കരോടി, സവാദ് എം ബി കെ,ബാത്തിഷ അടുക്കത്തില്‍, നിസു മുക്രി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ള പ്രധാനസ്ഥലങ്ങളില്‍ മധുരം വിതരണം ചെയ്തു. സക്കറിയ (ജക്കു),മുനൈസ് എ ര്‍, മുസമ്മില്‍ കുര്‍സ്, മുനീര്‍ ഖത്തര്‍ നേത്രത്വം നല്‍കി. ക്ലബ്ബ് ട്രഷര്‍ ഷാവാഫ് ബള്ളൂര്‍അടുക്കം സ്വതന്ത്ര ദിന സന്ദേശവും നന്ദിയും പ്രകാശിപ്പിച്ചു.

KCN

more recommended stories