മനസ്സ് ദുരിതബാധിതര്‍ക്കൊപ്പം: സ്വാതന്ത്ര്യദിനത്തില്‍ സഹായവുമായി ഖിദ്മത്തുല്‍ ഇസ്ലാം സംഘം

ചേരങ്കൈ: കേരളം മുഴുവന്‍ പ്രളയ ഭീതിയില്‍ കഴിയുമ്പോള്‍ സ്വാതന്ത്ര്യദിനത്തില്‍ അവര്‍ക്ക് കൈത്താങ്ങേകുകയാണ് ഖിദ്മത്തുല്‍ ഇസ്ലാം സംഘം ചേരങ്കൈ. രാവിലെ എട്ടു മണിക്ക് ഖിദ്മത്തുല്‍ ഇസ്ലാം സംഘം പ്രസിഡണ്ട് മുസ്താക്ക് ചേരങ്കൈ പതാക ഉയര്‍ത്തി.

ദുരിതത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്കുളള വസ്ത്രം, തോര്‍ത്ത്, പേസ്റ്റ്, മരുന്നുകള്‍ തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ സ്വരൂപിച്ച് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ദുരിതബാധിതര്‍ക്കുള്ള സഹായ വിതരണം ദുബൈ സെക്രട്ടറി സാജിദ് സൈലര്‍ സെക്രട്ടറി അമീറിനു കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇനിയും സഹായം സ്വീകരിക്കും. വിഭവ സമാഹരണവുമായി സഹകരിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ട്രഷറര്‍ സാക്കിര്‍ സൈലര്‍ നന്ദി പ്രകാശിപ്പിച്ചു.

KCN

more recommended stories