വാജ്‌പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് എയിംസിന്റെ വാര്‍ത്താക്കുറിപ്പ്

ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒന്‍പത് ആഴ്ചയായി ആശുപത്രിയില്‍ കഴിയുന്ന വാജ്‌പേയിയുടെ നില ഞായറാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

ഞായറാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. രാത്രി 7.15നാണ് പ്രധാനമന്ത്രി മോദി ആശുപത്രിയിലെത്തിയത്. ഏതാണ്ട് 50 മിനിറ്റോളം സമയം അദ്ദേഹം ഇവിടെ ചെലവിട്ടു.

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, രാധാ മോഹന്‍ സിങ്, പിയുഷ് ഗോയല്‍, സ്മൃതി ഇറാനി, ഡോ.ഹര്‍ഷവര്‍ധന്‍, സുരേഷ് പ്രഭു, ബിജെപി എംപി മീനാക്ഷി ലേഖി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരും വാജ്‌പേയിയെ സന്ദര്‍ശിച്ചു.

KCN

more recommended stories