ഉദുമ നിയോജക മണ്ഡലത്തില്‍ യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് പരിശീലനം തുടങ്ങി

മേല്‍പറമ്പ്: മുസ്ലിം യൂത്ത് ലീഗ് നവമ്പര്‍ 24 ന് ആരംഭിക്കുന്ന യുവജന യാത്രയോടനുബന്ധിച്ച് സമൂഹത്തിന് സമര്‍പിക്കുന്ന സന്നദ്ധ സേവന വിഭാഗമായ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെ ജില്ല യിലെ ആദ്യ പരിശീലനം ഉദുമ നിയോജക മണ്ഡലത്തിലെ ചെമനാട് പഞ്ചായത്തില്‍ മേല്‍ പറമ്പ് ലുലു സകൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു.യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് നിര്‍ദ്ധേശ ങ്ങള്‍ നല്‍കി. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു.ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളി കെ തെക്കില്‍ സ്വാഗതം പറഞ്ഞു.

വൈറ്റ് ഗാര്‍ഡ് സംസ്ഥന വൈസ് ക്യാപ്റ്റന്‍ ബദ്‌റുദ്ധീന്‍ കെ കെ ,ജില്ല ക്യാപ്റ്റന്‍ സിബി ലത്തീഫ് എന്നിപര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.ഉദുമ ,കാസറഗോഡ് മണ്ടലം ക്യാപ്റ്റന്‍ മാരായ ആഷിഖ് പള്ളിക്കര, അബുബക്കര്‍ എര്‍മാളം, യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി അസ്ലം കീഴൂര്‍, ചെമനാട് പഞ്ചായത്ത് സെക്രട്ടറി ശംസുദ്ധീന്‍ ചിറാക്കല്‍, എം എസ് എഫ് ജില്ല സെക്രട്ടറി നശാത്ത് പരവനടുക്കം, അബ്ദുല്ല ഒറവങ്കര, മജീദ് അല്‍ ഫലാഹ്, ഖാദര്‍ മിര്‍ഷാദ്, നവാസ് ചെമ്പിരിക്ക, അഷ്‌റഫ് സി എം എന്നിവര്‍ സംബന്ധിച്ചു

KCN

more recommended stories