തൃശൂരില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ആറു പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ കുറാഞ്ചാരേയില്‍ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ആറുപേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് നാല് വീടുകള്‍ക്ക് മുകളിലായി മണ്ണിടിഞ്ഞ് വീണത്. വീടുകളില്‍ പതിനഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഏഴുപേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയം ഉള്ളതിനാല്‍ ഇപ്പോഴും ഇവിടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പാലക്കാട് നെന്മാറയില്‍ ഇന്ന് രാവിലെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുകുടുബങ്ങളിലെ എട്ടുപേര്‍ മരിച്ചിരുന്നു. മൂന്ന് കുടുംബങ്ങളിലെ ആളുകള്‍ ഒലിച്ചുപോയി. ഇതോടെ സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 256 ആയി. കണ്ണൂരിലെ അമ്ബായത്തോടും ഇന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായി. തുടര്‍ന്ന് ബാവലിപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊട്ടിയൂരിലെ രണ്ട് പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകള്‍ ഇപ്പോഴും അപകടാവസ്ഥയിലാണ്.

KCN

more recommended stories