പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം

കാസര്‍കോട്: സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലും എസ് വൈ എസ് സാന്ത്വം വഴിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ കാസര്‍കോട് സോണ്‍ എസ് വൈ എസ് പടയൊരുക്കം ആഹ്വാനം ചെയ്തു. കേരള മുസ്ലിം യുവജന സമ്മേളനവും സംഘടനാ തെരെഞ്ഞെടുപ്പും അജണ്ടയാക്കി ജില്ലയിലെ 12 സോണുകളില്‍ നടക്കുന്ന പടയൊരുക്കം പ്രവര്‍ത്തക സംഗമങ്ങള്‍ക്ക് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കമായി. കേരള മുസിലം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥന നടത്തി.

സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാംകുളം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, ഹമീദ് മൗലവി ആലമ്പാടി, ബശീര്‍ പുളിക്കൂര്‍, അബ്ബാസ് സഖാഫി ചേരൂര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, അശ്രഫ് കരിപ്പൊടി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

സയ്യിദ് അബ്ദുല്‍ കരീം ഹാദി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ഹാജി അമീറലി ചൂരി, മുഹമ്മദ് ടിപ്പുനഗര്‍, സലീം കോപ്പ, അബ്ദുല്ല പൊവ്വല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 19 ന് ഉദുമ, 24ന് തൃക്കരിപ്പൂര്‍്, ചെറുവത്തൂര്‍, ബേഡകം, മഞ്ചേശ്വരം 25ന് ഉപ്പള, ബദിയടുക്ക, പരപ്പ, 26ന് ഹോസ്ദുര്‍ഗ്ഗ്, 28ന് കുമ്പള, സെപ്തംബര്‍ ഒന്നിന് മുള്ളേരിയ്യ എന്നിവിടങ്ങില്‍ സോണ്‍തല പടയൊരുക്കം ക്യാമ്പ് നടക്കും.

KCN

more recommended stories