ദുരിതാശ്വാസ നിധിയിലേക്ക് ബദിയഡുക്കയിലെ ചുമട്ടുതൊഴിലാളികളുടെ ഒരുദിവസത്തെ കൂലി

ബദിയടുക്ക: പ്രളയക്കെടുതിയില്‍ ദുരിതമനുഭിവിക്കുന്നവര്‍ക്കായി ദുരിതാശ്വാസ നിധിയിലേക്ക് ബദിയടുക്ക ടൗണിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളുടെ ഒരുദിവസത്തെ കൂലി നല്‍കി. സി.പി.എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി കെ. ജഗന്നാഥഷെട്ടിക്ക് തൊഴിലാളി നേതാവ് രാമചന്ദ്രന്‍ തുക കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയടുക്ക യൂനിറ്റ് പ്രസിഡന്റ് എസ്.എന്‍. മയ്യ, സെക്രട്ടറി കുഞ്ചാര്‍ മുഹമ്മദ് ഹാജി, കൃഷ്ണ ബദിയടുക്ക, ജയപ്രകാശ്, അനില്‍, കൃഷ്ണ പൂജാരി, ചന്ദ്രന്‍ പൊയ്യ കണ്ടം , പി.കെ. അബ്ദുല്ല, ബി.എം. ഹനീഫ, മോണു എന്നിവര്‍ സംസാരിച്ചു

KCN

more recommended stories