പ്രളയക്കെടുതിയെ പരിഹസിച്ച് പ്രവാസിയുടെ ‘കോണ്ടം’ കമന്റ്; മലയാളി യുവാവിന്റെ പണി പോയി

കോഴിക്കോട് : പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റിട്ട കോഴിക്കോട് സ്വദേശിയെ മസ്‌കത്തില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ നിന്നും പിരിച്ചുവിട്ടു. ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന നരിക്കുനി സ്വദേശി സ്വദേശി രാഹുല്‍ സി.പി പുത്തലാത്തിനെതി പിരിച്ചുവിട്ടതായി ലുലു ഒമാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

സംസ്ഥാനം കടന്നും ഒഴുകിയ കാരുണ്യത്തിന്റെ കാഴ്ചകളില്‍ അശ്ലീലം നിറച്ച യുവാവിന് സമൂഹമാധ്യമങ്ങളില്‍ ശകാരം നിറഞ്ഞിരുന്നു. നാപ്കിന്‍ ആവശ്യപ്പെട്ടപ്പോള്‍ കോണ്ടം തരാം എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട രാഹുല്‍ സിപി പുത്തലാത്ത് പിന്നാലെ ഒടുവില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. മദ്യപിച്ച് സ്വബോധത്തില്‍ അല്ലായിരുന്ന സമയത്തായിരുന്നു കമന്റിട്ടതെന്നും അറിവില്ലായ്മ കൊണ്ട് പറ്റിപോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു മാപ്പപേക്ഷ.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മാപ്പ് അപേക്ഷ. ലുലു ഗ്രൂപ്പിന്‍ൈറയും ചെയര്‍മാന്‍ യൂസുഫലിയുടെയും ഫേസ്ബുക്ക് പേജുകളില്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ കമന്റിട്ടിരുന്നു. കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യത്തില്‍ തീര്‍ത്തും അപകീര്‍ത്തിപരമായ കമന്റാണ് ഇയാളുടേതെന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഒരിക്കലും വെച്ചുപുറപ്പിക്കില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി.

KCN

more recommended stories