പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നര്‍ക്കുള്ള ആവശ്യ സാധനങ്ങള്‍ കൈമാറി

കാസര്‍കോട് : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നര്‍ക്ക് ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ദുബായ് കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ശേഖരിച്ച സാധനങ്ങള്‍ വെള്ളിയാഴിച്ച വൈകുന്നേരം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ നെഹയ്ക്ക് അല്‍ ബറാ കെഎംസിസി ആസ്ഥാനത്തു വെച്ചു കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ദുബായ് കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി,ട്രഷര്‍ ഹസ്സന്‍ പതിക്കുന്നില്‍,സെക്രട്ടറി സര്‍ഫ്രാസ് റഹ്മാന്‍, ഗഫൂര്‍ ഊദ്, ശിഹാബ് നയന്മാര്‍മൂല, നവാസ് ബെദിര,ഹാരിസ് നുള്ളിപ്പാടി എന്നിവര്‍ സംബന്ധിച്ചു. വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷംസു ഹുബ്‌ളിയും,കാമില്‍ ബാങ്കോട് പങ്കടുത്തു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആളുകളെയും സംസ്ഥാന അധ്യക്ഷന്‍ അന്‍വര്‍ നെഹ അഭിന്ദിച്ചു.

KCN

more recommended stories