എസ് കെ എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് ദുരിതാശ്വാസഫണ്ട് കൈമാറി

ആലൂര്‍: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രളയബാധിതര്‍ക്ക് വേണ്ടി ആലൂര്‍ ശാഖാ എസ് കെ എസ് എസ് എഫ് ശേഖരിച്ച ദുരിതാശ്വാസഫണ്ട് ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ആലൂര്‍ ചെര്‍ക്കള മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂറിന് കൈമാറി.

ആലൂര്‍ ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി മഷൂദ് മിത്തല്‍ സ്വാഗതം പറഞ്ഞു ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോവിക്കാനം റെയിഞ്ച് ട്രഷറര്‍ മുഹമ്മദ് കുഞ്ഞി എ ഉദ്ഘാടനം ചെയ്തു
ശാഖാ ട്രഷറര്‍ ബി.കെ സിദ്ധീഖ്, അബ്ദുള്‍ ഖാദര്‍ കോളോട്ട്, അസിസ് എം.എ, സഹല്‍ എ കെ ,ഇര്‍ഷാദ് മീത്തല്‍, അബ്ദുള്‍ ഖാദര്‍ എം.എ, ഉബൈദ് ബി.കെ, റഷീദ് തായത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories