ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ കൈമാറി

കാസര്‍കോട് : പ്രളയ ദുരന്തത്തില്‍ ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ജില്ലാ സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ വഴിയും തുല്യതാ പഠനകേന്ദ്രങ്ങള്‍ വഴിയും സമാഹരിച്ച രണ്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന് കൈമാറി. സാധനങ്ങള്‍ ജില്ലാ ഭരണകൂടം വഴി വിവിധ ക്യാമ്പുകളില്‍ എത്തിക്കും.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.അക്കാഡമിക് കണ്‍വീനര്‍ കെ രാഘവന്‍ മാസ്റ്റര്‍, യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത പ്രേരക്മാര്‍ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories