ദുരിതാശ്വാസ ഫണ്ട് : ഹൗസിംഗ് ബോര്‍ഡ് ഫ്ളാറ്റ് അസോസിയേഷന്‍ അരലക്ഷം രൂപ സംഭാവന നല്‍കി

കാസര്‍കോട് : കേരളാ സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് മുട്ടത്തോടി ഫ്ളാറ്റ് അലോട്ടീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 50,000 രൂപ സംഭാവന നല്‍കി. തുക അസോസിയേഷന്‍ പ്രസിഡണ്ട് എം. പത്മാക്ഷന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് കൈമാറി.

അസോസിയേഷന്‍ സെക്രട്ടറി എം.ആര്‍. ദേവരാജ്, വൈസ് പ്രസിഡണ്ട് എം.എ. ഹുസൈന്‍, ട്രഷറര്‍ കെ. സുകുമാരന്‍, ഡോ. എ.എന്‍. മനോഹരന്‍, പി.വി. അന്‍വര്‍ അലി എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories