ഗള്‍ഫ് സ്വപ്നം കാണുന്ന പുതുതലമുറക്ക് മൂന്നരപ്പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി ജി ബി

ബെളിഞ്ചമെന്ന കൊച്ചുഗ്രാമത്തിലെ ആദ്യകാല ഗള്‍ഫ് കുടിയേറ്റക്കാരുടെ കൂട്ടത്തിലെ പ്രമുഖനായ ജി ബി അബ്ദുല്ലച്ച മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിക്കുന്ന അവസരത്തില്‍ അവിടത്തെ ഗള്‍ഫനുഭവങ്ങള്‍ പങ്കുവെക്കാനായി ഞാന്‍ ബന്ധപ്പെട്ടപ്പോള്‍ വികാരനിര്‍ഭരമായി ഒരു പാട് അനുഭങ്ങള്‍ ഒരു തുറന്ന പുസ്തകംപ്പോലെയാണ് പുതു തലമുറക്കായി വിവരിച്ചുതന്നത്…
ആദ്യകാല കുടിയേറ്റത്തെയും പുതിയ പ്രവാസ ജീവിതത്തെയും താരതമ്യപ്പെടുത്തി കൊണ്ടാണ് അദ്ദേഹത്തിന് നമ്മോട് അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നത്.

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജി ബി വിമാനമിറങ്ങുമ്പോ ഇഷ്ടിക കൊണ്ട് കെട്ടിപ്പൊക്കി ഷീറ്റ് പാകിയ കൂടാരമായിരുന്നു ഇന്ന് നമ്മള്‍ കാണുന്ന ലോകത്തെ തന്നെ അമ്പരപ്പിക്കും വിധം വിസ്മയങ്ങളാല്‍ മായാജാലം തീര്‍ക്കുന്ന യു.എ.ഇ എന്ന രാജ്യമെന്നത് നമുക്ക് തന്നെ വിശ്വസിക്കാന്‍ പ്രയാസമായെന്ന് വരാം. ഓരോ പ്രവാസിയെയും ഈ കൈയും നീട്ടി സ്വീകരിച്ച യു എ ഇലെ നമുക്കേറ്റവും ഗൃഹാതുരത്വ സ്മരണകള്‍ നേടി തന്ന ദേരയും ബര്‍ദുബൈയും അമ്പര ചുമ്പികളായ ഷെയ്ക്ക് സായിദ് റോഡും ഒരു പച്ചപ്പുപ്പോലും ദര്‍ശിക്കാനില്ലാത്ത കൊടും മരുഭൂമിയായി നിലകൊണ്ടിരുന്ന കാലം…

യു എ ഇ എന്ന മഹാരാജ്യം തന്റ കണ്‍മുമ്പിലൂടെ അത്ഭുതങ്ങളുടെ കൊടുമുടി കയറിയപ്പോള്‍ മൂന്നര പതിറ്റാണ്ടുകാലവും അതിരാവിലെ പത്രമെത്തിക്കുന്ന ന്യൂസ് ഏജന്റിന്റെ ജോലിയില്‍ നിന്ന് ഒരിഞ്ച് പോലും മേല്‍പ്പടി കയറാനാവാത്തതിന്റെ കാര്യകാരണങ്ങള്‍ പുതു തലമുറക്ക് വേണ്ടി അദ്ദേഹം വിവരിക്കുമ്പോള്‍ നമുക്കതില്‍ നിന്ന് ഒരുപാട് ഉള്‍കൊള്ളേണ്ടതായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസമില്ലാത്തതും ഗള്‍ഫിലെ ഒരു പ്രവാസിക്ക് വേണ്ടിയിരിക്കേണ്ട ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കാനാവാത്തതും വലിയ ഒരു വിലങ്ങുതടിയായി എന്നദ്ദേഹം ഒരു കുറച്ചിലും മനസില്‍ തോന്നാതെ സാക്ഷ്യപ്പെടുത്തുന്നു.

പ്രാധമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഗള്‍ഫുകുടിയേറ്റം ആഗ്രഹിക്കുന്ന പുതു തലമുറയെപ്പറ്റി അദ്ദേഹം സഹതപിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസം കൊണ്ട് പ്പോലും പ്രയോജനമില്ലന്നാണ് ജി ബി യുടെ പക്ഷം. ഉയര്‍ന്ന സാങ്കേതിവിദ്യയിലൂടെ അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് തൊഴിലതിസ്ഥിതമായ ന്യൂതന സാങ്കേതിക വിദ്യാഭ്യാസം കൊണ്ടും ഭാഷാ പ്രാവീണ്യം കൊണ്ടും മാത്രമേ പുതിയ തലമുറക്ക് തൃപിതയായ ജോലി കണ്ടെത്താന്‍ സാധിക്കുമെന്നത് നാം തീര്‍ച്ചയായും ഗൗരമായി കാണേണ്ടതും പകര്‍ത്തേണ്ടതുമായ വലിയ സന്ദേശമാണ്.

ഏഷ്യയില്‍ തന്നെ ഏറെ പ്രചാരമുണ്ടായിരുന്ന ഗള്‍ഫിലെ ദുബായില്‍ നിന്നിറങ്ങുന്ന ഗള്‍ഫ് ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ഡെലിവറി ബോയ് തസ്തികയിലാണ് ജി ബി തന്റെ പ്രവാസ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പത്രം അതിരാവിലെ വായനക്കാരന്റെ കൈയില്‍ എത്തേണ്ടത് ഉള്ളത് കൊണ്ട് തന്നെ പാതിരാത്രി രണ്ട് മണി മുതലാണ് മൂന്നര പതിറ്റാണ്ടുകാലവും ജോലി തുടങ്ങി തുടര്‍ന്നു പോയത് എന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്നു. മാറിയ സഹചര്യങ്ങളില്‍ സോഷ്യല്‍ മീഡിയ വാര്‍ത്താ അവതരണം ഏറ്റടുത്തപ്പോള്‍ ഗള്‍ഫ് ന്യൂസ് എന്ന പത്ര സ്ഥാപനവും ഒണ്‍ലൈന്‍ പോര്‍ട്ടറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയപ്പോള്‍ നിര്‍ബന്ധിത രാജി ജി ബിയെ തേടി എത്തിയതാണ്. എന്നാലും തന്റെ പിന്‍മുറക്കാരനായി മകന്‍ സുല്‍ഫിക്കര്‍ എന്ന ചുപ്പി ഇതേ സ്ഥാപനത്തില്‍ എത്തിയത് ഒരു നിമിത്തമാകാം.

ഒരു ദീനിയായ ശുദ്ധ മനുഷ്യന് വേണ്ട എല്ലാ ഗുണങ്ങളും നമുക്ക് ജി ബി യില്‍ ദര്‍ശിക്കാനാവും എന്നും ശാന്തമായ നിറപുഞ്ചിരി മാത്രം സമ്മാനിച്ച് കൊണ്ട് ഒരു വേവലാതിയോ ആക്രാന്തമോ ആക്രോഷമോ തെല്ലുമില്ലാതെ ഗള്‍ഫ് ജീവിതത്തില്‍ ഒരിക്കല്‍പ്പോലും നിയമനടപടി നേരിടാത്ത മൂന്നര പതിറ്റാണ്ടു കാലം ഒരറ്റ സ്ഥാപനത്തില്‍ ജോലി ചെയ്ത അപൂര്‍വ്വങ്ങളില്‍ അപുര്‍വ്വമായ മനുഷ്യന്‍.
അത് ജി ബി ക്ക് തുല്യം ജി ബി മാത്രം

പുതുതായി തൊഴിലന്വേഷണവുമായി ദുബായിലെത്തുന്നവര്‍ക്കും ഒരു ആതിഥേയത്വമെന്നതിന്നപ്പുറം താങ്ങും തണലുമായി ഒപ്പം നിന്ന ജി ബി കാക്ക. ഇദ്ദേഹത്തിനരികെത്തുന്ന ഏതൊരു തൊഴിലന്വേഷിക്കും ജോലി സ്ഥിരപ്പെടുന്നതു വരെ ഭക്ഷണത്തിനോ താമസിത്തിനോ ഒരു കുറവും വരുത്താതെ ഉമ്മകോഴി തന്റെ മക്കളെ സംരക്ഷിക്കുന്നപ്പോലെ കൂടെ നിന്ന വിശാലഹൃദയത്തിന്നുടമ. നാട്ടില്‍ നിന്നും മുനാട്ടില്‍ നിന്നും എത്തുന്ന നിരാംബലരായ അവശത അനുഭവിക്കുന്നവര്‍ക്കുണ്ടായിന്ന ആശ്രയം, നാട്ടിലെയും മറുനാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യം എല്ലാത്തിലുപരി നീണ്ട പ്രവാസ ജീവിതത്തിലെ സഹപ്രവര്‍ത്തകരും ഒരുപാട് കണ്ട് പരിചയപ്പെട്ട മുഖങ്ങളും. എല്ലാവര്‍ക്കുമുള്ള നൂറുകണക്കിന് നല്ല അനുഭങ്ങളും നല്ല വാക്കുകളുമാണ് മാത്രമാണ് ജി.ബിയുടെ മടക്കയാത്രയിലെ വലിയ സമ്പാദ്യം. സത്യത്തില്‍ ഞങ്ങളെന്തെ നിങ്ങളെ മനസിലാക്കാന്‍ വൈകി. നിങ്ങളെ ഞങ്ങള്‍ ഒരു പാട് നോവിച്ചെന്ന് തോന്നുന്നു. ക്ഷമിക്കാതിരിക്കില്ലല്ലോ!

പ്രവാസ ജീവിതം നയിക്കുമ്പോള്‍ പല നഷ്ടങ്ങളും വന്നുപ്പോവുക സ്വാഭാവികം ജി ബി ക്കും ഒരു പാട് നഷ്ടങ്ങള്‍ അനുഭവിക്കാനിടയായിട്ടുണ്ട്. അതിലേറ്റവും കൂടുതല്‍ അദ്ദേഹത്തെ നൊമ്പരപ്പെടുത്തിയത് മാതാപിതാക്കളുടെ വേര്‍പ്പാടാണ്. ശരീരം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട കടമകള്‍ അവസാന സമയത്ത് മകനെന്ന നിലയില്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ വിഷമം ഒരു തേങ്ങലായി കണ്ണീരായി പിന്നെ അത് പ്പെട്ടിക്കരച്ചിലായപ്പോള്‍ എനിക്കും കരയാനല്ലാതെ സാധ്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതായി. എങ്കിലും ചികിത്സിക്കാനെങ്കിലും ഈ പ്രവാസം കൊണ്ട് സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞുവല്ലോ ജി.ബിക്ക് അതു മതി. ഉമ്മയെ ചികിത്സിക്കാന്‍ നാട്ടില്‍ വന്ന സമയം തന്റെ കാര്‍ അപകടത്തില്‍പ്പെട്ട് തലനാഴികക്ക് കുടുംബസമേതം രക്ഷപ്പെട്ടത് താന്‍ പതിവാക്കുന്ന ദിഖ്‌റിന്റെ പുണ്യം മാത്രമാണെന്ന് ജി.ബി ഉറച്ച് വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ സുഹൃത്തുക്കളും മാതാപിതാക്കളെ ഓര്‍ത്ത് വില പിക്കുന്ന ഒരു മകന്റെ രോദനം ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നങ്കില്‍ ഞാന്‍ ധന്യനായി…

ഓരോ പ്രവാസിയും ഗള്‍ഫില്‍ പ്രത്യേകിച്ച് യു.എ.ഇ എത്തിക്കഴിഞ്ഞാല്‍ പ്രവാസ ജീവിതത്തോട് ഇത്രമേല്‍ ലയിച്ചു പോകുന്നതിന്റെ പിന്നിലെ രഹസ്യവും ജി ബി യുടെ അനുഭമാണ്. ഈ രാജ്യത്തെ ഭരണാധികാരികളും ജനങ്ങളും നിയമപാലകരും വിദേശികളോട് കാണിക്കുന്ന സ്‌നേഹവും ഉദാരമനസ്‌കതയും ഒപ്പം സുരക്ഷയുമാണ് ഈ പോറ്റു നാടിനെ ജീവന് തുല്യം സ്‌നേഹിക്കുന്നതിന്ന് പിന്നിലെന്ന് ജി ബി അനുഭവത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു. അത് കൊണ്ട് തന്നെയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇവിടത്തെ കാരുണ്യഹസ്തംപിടിക്കാന്‍ ജനങ്ങള്‍ പാഞ്ഞെത്തുന്നതും

ഗള്‍ഫ് ജീവിതകാലമത്രയും സ്വയം പാകം ചെയത ഭക്ഷണമാണ് ജി.ബി കഴിക്കാനിഷ്ടപ്പെട്ടിരുന്നത്. ഇത് തന്നെയാണ് പുതുതലമുറക്ക് ഭക്ഷണക്രമത്തില്‍ പുതുതലമുറക്ക് നല്‍കാനുള്ള സന്ദേശവും ക്രമാതീതമായ ഭക്ഷണക്രമവും വ്യായാമക്കുറവും മാനസീക പിരിമുറുക്കവും പ്രവാസികളെ നിത്യരോഖികളാക്കുന്നുവെന്നാണ് ജി.ബി സാക്ഷ്യപ്പെടുന്നുന്നത്. അത് കൊണ്ട് തന്നെ കഴിവതും തണുപ്പിച്ച പാക്കറ്റ് മാംസാഹാരവും ഹോട്ടല്‍ ഭക്ഷണപും ഒഴിവാക്കി സ്വയം പാകം ചെയ്യുന്നതായിരിക്കും ഉത്തമം

പ്രാധമിക വിദ്യാഭ്യാസം മാത്രം പൂര്‍ത്തീകരിച്ച ജി.ബി.ഗള്‍ഫ് സ്വപ്നം മനസ്സിലണയുന്നതിന്ന് മുന്നേ അഞ്ച് വര്‍ഷത്തോളം ബോംബെയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതും തുച്ചമായ വേതനത്തിന്ന്
തന്റെ കഴിഞ്ഞു പോയ പുരുഷായുസ്സിന്റെ മുക്കാലില്‍ അധികവും മുനാട്ടില്‍ കഴിഞ്ഞത് കൊണ്ട് തന്നെ കുടുംബത്തിലേക്ക് വന്ന് ചേര്‍ന്ന പുതിയ ബന്ധങ്ങളെപ്പോലും പരസ്പരം തിരിച്ചറിയാന്‍ പറ്റാത്തതിന്റെ വേദന ഈ വലിയ മനസ്സിലും എനിക്ക് വായിച്ചെടുക്കാനായി. പ്രവാസികളെ ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായി ചിത്രീകരിക്കപ്പെടുമ്പോള്‍ അതൊന്നും തൊട്ടുതീന്താത്ത ജി.ബിയെപ്പോലോത്ത പച്ചയായ മനുഷ്യരുടെ ഹൃദയമിടിപ്പ് ആരറിയുന്നു.

നിറഞ്ഞ സംതൃപ്തിയോടെ തന്നെയാണ് ജി ബി യു എ ഇ യോട് വിട ചോദിക്കുന്നത്.
ഒരുപാട് കുന്നുകൂട്ടുന്ന സമ്പാദ്യം കൈക്കലാക്കാന്‍ സാധിച്ചില്ലങ്കിലും സമ്പാദിച്ച ധനം കൊണ്ട് വേണമെങ്കില്‍ കുന്നുകൂട്ടാമായിരുന്നു.
എന്നാല്‍ ജി ബി തന്റെ ആത്മസംതൃപ്തി കണ്ടെത്തിയത് കുടുംബത്തിന്റെ സന്തോഷത്തിലും അവരുടെ ഉന്നമനത്തിലുമാണ്.
അത് കൊണ്ട് തന്നെ അവരുടെ പ്രാര്‍ത്ഥനയാവാം നിത്യവും ചീറിപ്പായുന്ന ദുബായ് നഗരത്തിലെ വാഹന വ്യൂഹങ്ങള്‍ക്കിടയിലൂടെ മൂന്നര പതിറ്റാണ്ടുകാലം ജോലി ചെയ്യാനായതും രണ്ട് പ്രാവശ്യം അപകടത്തില്‍പ്പെട്ടപ്പോള്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് ഒരു പോറല്‍പ്പോലും ഏല്‍ക്കാതെ തിരിച്ചുവരാനായതും.

ഗള്‍ഫ് ജീവിതത്തിലും തന്റെ സന്തത സഹചാരികളായ അളിയന്‍ ഹംസയെയും വകയില്‍ മരുമകനായ നൂര്‍ മുഹമ്മദ് വിട്ട്‌ലയെയും നന്ദിപൂര്‍വം സ്മരിക്കാന്‍ ജി.ബി.അവസരം കണ്ടെത്തുന്നു’ ഒരുവേള മൂത്ത മകളുടെ കല്യാണം തീയതി നിശ്ചയിച്ച് യാത്ര തിരിക്കാന്‍ സമയത്ത് അസുഖബാധിതനായി കിടപ്പിലായപ്പോള്‍ സധൈര്യം കൂടെ നിന്ന സന്തത സഹചാരികളെ വിസ്മരിക്കരുതല്ലോ.

ജിബി എന്ന രരണ്ടക്ഷരം കൊണ്ട് മേല്‍വിലാസം തീര്‍ത്ത ജി ബി അബ്ദുല്ലച്ച ഏറെ ത്യാഗോജ്വലമായ മൂന്നര പതിറ്റാണ്ടുകാലത്തെ സംശുദ്ധമായ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് കൊണ്ട് യാത്ര തിരിക്കുമ്പോ അര്‍ഹിക്കുന്ന തരത്തില്‍ ആവേശകമായ രീതിയില്‍ യാത്രായപ്പ് സംഘടിപ്പിക്കാന്‍ തന്റെ ഉപദേശ നിര്‍ദ്ദേശങ്ങളാല്‍ വിത്ത് പാകിയ അലിഫ് ചാരിറ്റി ഗള്‍ഫ് യൂണിയന്‍ എന്ന ചുരുങ്ങിയ കാലയളവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട കൂട്ടായ്മ വളര്‍ന്നു പന്തലിച്ചുവെന്നതും ജിബിക്ക് സന്തോഷം പകരുന്നുണ്ടാവും
ഒപ്പം പതിവിന്ന് വിപരീതമായി ഭാര്യയും മക്കളും മരുമക്കളും യാത്രയില്‍ കൂടെ ചേരാന്‍ ദുബായില്‍ വന്നെത്തിയതും.
എന്നാലും യു. എ. ഇ എന്ന പോറ്റു നാടിനെയും ഗള്‍ഫ് ന്യൂസ് എന്ന ലോകത്തിന്റെ സ്പന്ദനമറിയുന്ന പത്രത്തെയും എല്ലാത്തിലുമുപരി മൂന്നര പതിറ്റാണ്ടുകാലം തന്നെയും തന്റെ ഭാണ്ഡവത്തെയും ചുമന്ന സൈക്കിളിനേയും ഒഴിവാക്കുന്നതിലുള്ള പ്രയാസം ജി.ബിക്കുണ്ടാവും

അലിഫ് ചാരിറ്റി ഒരുക്കിയ ഈ യാത്രായപ്പും ആദരിക്കല്‍ ചടങ്ങും ഉപഹാര സമര്‍പ്പണവും ജി.ബികൊപ്പം നമുക്കും ആത്മസംതൃപ്തി നല്‍കുന്ന ഒന്നാണന്നതില്‍ സംശയമെന്തിരിക്കുന്നു. ഓര്‍മ്മിക്കാന്‍ പ്രവാസത്തിലെ നല്ല നിമിഷങ്ങള്‍ അയവിറക്കാന്‍ ഇതൊക്കെ അല്ലാതെ നമുക്ക് വേറെ എന്താണുള്ളത്

പ്രവാസകാലം കുടുംബത്തിന്റെ അഭിവൃദ്ധിക്കായി കഠിനാധ്വാനം ചെയ്ത ജി ബി ശിഷ്ടക്കാലം സമൂഹന•ക്കായി ജീവിതം സമര്‍പ്പിക്കുമെന്ന് തീര്‍ച്ച… ഒപ്പം കാലങ്ങളായി മനസില്‍ താലോലിച്ചു വെച്ച കുടുംബസമേതമുള്ള ഉംറ യാത്രക്ക് പകരം പരിശുദ്ധമായ ഹജ്ജും ഉംറയും കുടുംബസമേതം നിര്‍വഹിച്ചു മടങ്ങാന്‍ നാഥനായ റബ്ബ് വഴി എളുപ്പത്തില്‍ തുറന്ന് തരട്ടെ. ഒപ്പം ദീര്‍ഘായുസുള്ള ആരോഗ്യം നല്‍കി നമ്മളെ എല്ലാവരെയും നാഥന്‍ അനുഗ്രഹിക്കട്ടെ ആമീന്‍.
– അബ്ദുല്ല അലാബി, ബെളിഞ്ചം

KCN

more recommended stories