റദ്ദുച്ച ലാളിത്യം കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ജനകീയ നേതാവ്

മണ്‍മറഞ്ഞുപോയി, എങ്കിലും..
ജന ഹൃദയങ്ങളില്‍ ഇപ്പോഴും
റദ്ദുച്ച നിറഞ്ഞുനില്‍ക്കുകയാണ്.

ഒരു കുടുംബഫോട്ടോയില്‍ തന്റെ പേരക്കിടാ
ങ്ങളെയും ചേര്‍ത്തുപിടിച്ച് ചിത്രത്തിന്റെ
നടുക്കിരിക്കുന്ന നല്ലൊരു കുടുംബനാഥനായ റദ്ദുച്ചയെ അതില്‍ കണ്ടു.

മുതഅല്ലിമീങ്ങളോടൊപ്പം ദഫ് മുട്ടിപ്പാടുന്ന സ്നേഹത്തിന്റെ പ്രതി പുരുഷനായ റദ്ദുച്ചയെ
കണ്ടു.

കല്ല്യാണ വീട്ടിലെ പാട്ടുകാരോടൊപ്പംകൂടി
മദ്ഹ് ഗാനം ആലപിക്കുന്ന ഗായകനായ
റദ്ദുച്ചയെ കണ്ടു.

കളിക്കളത്തിലെ ചെക്കന്മാരോടൊപ്പംകൂടി
ബോള്‍ ചെയ്യുന്ന കായിക താരമായ
റദ്ദുച്ചയെ കണ്ടു.

തന്റെ ജനസേവനത്തിന് സര്‍ക്കാരില്‍നിന്നും
ലഭിക്കുന്ന വേതനത്തില്‍നിന്നും ഒരു രൂപ
മാറ്റിവെച്ച്..ബാക്കിമുഴുവനും നിരാലംബര്‍ക്ക്
നല്‍കിയ നല്ലൊരു ജനപ്രതിനിധിയായ റദ്ദുച്ചയെ
വായിച്ചറിഞ്ഞു.

ഹരിത പതാകയുമായി ഒരു ബൈകിലൂടെ നഗരമദ്യത്തിലൂടെ സവാരി നടത്തുന്ന
ഒരു സാധാരണക്കാരനായ റദ്ദുച്ചയെ കണ്ടു.

പാര്‍ട്ടിയോടും,കുഞ്ഞാപ്പാടുമുള്ള സ്നേഹം
മൂത്ത്..തന്റെ ബെന്‍സ് കാറില്‍പോലും പച്ച
പെയിന്റടിച്ച മുസ്ലിംലീഗിനോടുള്ള അഗാധ
പ്രണയമറിയിക്കുന്ന റദ്ദുച്ചയെ കണ്ടു.

സമസ്ത കേരള ജംയത്തുല്‍ ഉലമാക്കളുടെ
സ്മരണിക കുറുപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്ന നല്ലൊരു ഉമറ യായ റദ്ദുച്ചയെ വായിച്ചറിഞ്ഞു.

മരണം പുല്‍കി കിടക്കുമ്പോഴും റദ്ദുച്ചയുടെ
മുഖത്തു കാണാറുള്ള ചിരി,നിലക്കാത്ത മയ്യിത്ത്
നമസ്‌ക്കാരങ്ങള്‍..സയ്യിദന്മാരുടെ നേതൃത്വം,
അവരുടേതായ കരളുരുകി പ്രാര്‍ത്ഥനകള്‍…

ഇതെല്ലാം അള്ളാഹുവിനും റദ്ദുച്ച സ്വീകര്യ
നാണ്,എന്നുള്ള സൂചനകള്‍ റദ്ദുച്ചയുടെ
അവസാന യാത്രയിലുടനീളം നിറഞ്ഞു നിന്നു.

പ്രിയ കാസര്ഗോട്ടുകാരെ..
വായിച്ചും കേട്ടും കണ്ടും റദ്ദുച്ചയെ കൂടുതല്‍
അറിഞ്ഞപ്പോള്‍ തിരുവനന്തപുരത്തുകാരനായ
എന്റെ കണ്ണുകള്‍പോലും നിറഞ്ഞുപോകുന്നു.

നിങ്ങളെ അഗാധമായി സ്നേഹിച്ച റദ്ദുച്ചയുടെ
വിയോഗത്തില്‍ നിങ്ങളെങ്ങനെ സഹിക്കുന്നു ?

റദ്ദുച്ച എന്നത് ഒരു കേവല അര്‍ത്ഥമില്ലാ വാക്കല്ല.
അതിന് സ്നേഹമെന്നൊരു മഹത്തായ പര്യായം
കര്‍മംകൊണ്ടു ചേര്‍ത്ത സുല്‍ത്താന്‍ ആലമ്പാടി
ജുമാ മസ്ജിദില്‍ പരിസരത്തു ഇന്ന് അന്ത്യ വിശ്രമത്തിലാണ്.

അള്ളാഹു റദ്ദുച്ചയുടെ ഖബര്‍ ജീവിതം,
സ്വര്‍ഗീയ ജീവിതമാക്കി കൊടുക്കട്ടെ….

റദ്ദുച്ചയെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത തിരുവനന്തപുരത്തുകാരനായ ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പാണിത്. ലോകത്തുള്ള പലരും റദ്ദുച്ചാന്റെ മഹത്വം കേട്ടറിഞ്ഞുമാത്രം ഇതിലും ഭംഗിയായ് എഴുതിക്കൊണ്ടേയിരിക്കുന്നു. കാസറകോട്കാരാ … നിങ്ങളിതെങ്ങിനെ സഹിക്കുമെന്ന് ചോദിക്കുന്നു. ദൂരെ നിന്ന് കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കുപോലും സഹിക്കാനാവുന്നില്ലെങ്കില്‍ നമ്മള്‍ നേരിട്ടനുഭവിച്ചറിഞ്ഞ റദ്ദുച്ചാന്റെ വേര്‍പാട് നമുക്കെങ്ങിനെയാണ് സഹിക്കാനാവുന്നത്.

റദ്ദുച്ചാനെ അറിയുന്ന ഓരോ ആളും കരുതുന്നത് റദ്ദുച്ചാക്ക് എന്നോടായിരുന്നു ഏറ്റവും അധികം സ്നേഹം എന്നായിരുന്നു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരേയും ഒരുപോലെ സ്നേഹിച്ച നേതാവ്…
കണ്ടിട്ടും അനുഭവിച്ചിട്ടും ഞങ്ങള്‍ക്ക് കൊതിതീര്‍ന്നില്ലല്ലോ റബ്ബേ….!
ജനങ്ങള്‍ക്കെല്ലാം ഇഷ്ടമായിരുന്ന റദ്ദുച്ചാനെ നീയും അതിലേറെ ഇഷ്ടപ്പെട്ടു അല്ലേ… ജീവിതത്തില്‍ പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന ഞങ്ങള്‍ക്ക് മരിച്ചു കിടക്കുംബോഴും ആ മുഖത്ത് വിരിഞ്ഞ മന്ദസ്മിതം വലിയ ഒരു ആശ്വാസമാണ് നല്‍കുന്നത്. അദ്ദേഹം ചെയ്തുവെച്ച നന്‍മകളൊക്കെയും നീ സ്വീകരിച്ചുവെന്നതിന്റെ അടയാളപ്പെടുത്തലായിരുന്നല്ലോ അത്. മാത്രമോ എത്രയോ പണ്ഡിത മഹത്തുക്കളുടേയും സാദാത്തീങ്ങളുടേയും നേതൃത്വത്തില്‍ പതിനായിരങ്ങളുടെ മയ്യിത്ത് നിസ്‌കാരങ്ങള്‍,പ്രാര്‍ത്ഥനകള്‍,ഖത്വമുല്‍ ഖുര്‍ആന്‍,തഹ്ലീലുകള്‍,കണ്‍മുംബിലും കാണാമറയത്തുമുള്ള വിതുംബലുകള്‍. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ കൊതിക്കുന്ന അനന്തര കര്‍മ്മങ്ങള്‍….!

ഓര്‍ക്കാനും സഹിക്കാനും കഴിയുന്നില്ല. എങ്കിലും റബ്ബിന്റെ തീരുമാനം നാം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ്.
എം എല്‍ എ എന്ന ഔപചാരിക പദവികള്‍ക്കപ്പുറം സമൂഹത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന നേതാവ്, ഗ്രാമപഞ്ചായത്തില്‍ തുടങ്ങി ജില്ലാ പഞ്ചായത്ത്, നിയമസാമാജികന്‍ എത്തിച്ചേര്‍ന്ന സര്‍വ്വമേഖലകളില്‍ വികസനങ്ങളുടെ വേലിയേറ്റങ്ങള്‍ നടത്തിയ ഭരണനൈപുണ്യം…
കാരുണ്യം കൊണ്ട് അനേകംകുടുംബങ്ങളുടെ കണ്ണീരൊപ്പിയ വലിയ മനസ്സിനുടമ….
തുളുനാടിന്റെ അവകാശത്തിനൊപ്പം എന്നും നില്‍ക്കുകയും അതിന്നുവേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും ജനകീയനായ നേതാവ്….
സൗഹാര്‍ദ്ദബന്ധത്തിന് വലിയ പ്രാമുഖ്യം നല്‍കിയ റദ്ദുച്ച
വിശേഷണങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തത്രയും ഉള്ള റദ്ദുച്ച എന്ന നന്‍മയുടെ ശരീരം നമ്മേ വിട്ടുപിരിഞ്ഞിരിക്കുന്നു. ഒരിക്കലും മരിക്കാത്ത ഒരുപാട് പുണ്യങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്.

മറക്കില്ലൊരിക്കലും
പി ബി ആറെന്ന ആ മൂന്നക്ഷരം…..!

– സലാം കന്യാപാടി

KCN

more recommended stories