പ്രവാസ ഭൂമികയില്‍ അനേകങ്ങള്‍ക്ക് തണല്‍ നല്‍കിയ യു എ ഇ

ഈ നാട് നാല്‍പത്തി ഏഴാം ദേശീയ ദിനത്തിലാണ്. ശൈഖ് സാഇദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാനെന്ന നയ തന്ത്രജ്ഞന്‍ ലോകത്തിന്റെ നെറുകയില്‍ ഈ ഹിമാറാത്തുല്‍ അറബിയ്യത്തുല്‍ മുത്തഹിദയേ എത്തിച്ചു. ബ്രിട്ടീഷ് കാരുടെ കരങ്ങളില്‍ നിന്നും ആയിരത്തി തോളളയിരത്തി എഴുവത്തി ഒന്ന് ഡിസംബര്‍ രണ്ടിനായിരുന്നു മോചനം ലഭ്യമായത്. പിന്നീടങ്ങോട്ട് വികസന കുതിപ്പായിരുന്നു യുഎഇ ദര്‍ശിച്ചത്. സ്‌നേഹവും ലാളിത്യവും കൈ മുതലാക്കി ദീര്‍ഘ വീക്ഷണമുളള ഈ ഭരണാധികാരി നാടിനെ പാകപ്പെടുത്തി

ഏഴു ഘടകമായിരുന്ന അബുദാബി. ദുബായ്. ഷാര്‍ജ. അല്‍ ഐന്‍. അജ്മാന്‍.ഫുജൈറ.ഉമ്മുല്‍ഖുയിവാന്‍ എന്നീ ഇനങ്ങളിലായി ചിന്നികിടന്ന നാടിനെ ഒരു ചരടില്‍ കോര്‍ത്തിണക്കി യുഎഇ എന്ന രത്‌ന സമാനമായ വികസിത രാജ്യങ്ങളില്‍ ഒന്നായി മാറ്റി എടുക്കാന്‍ ശൈഖ് സാഇദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാനെന്ന ഈ രാഷ്ട്ര പിതാവിന്ന് സാധിച്ചു. കരങ്ങള്‍ക്ക് ശക്തി പകരാന്‍ ശൈഖ് റാഷിദ് നെ പോലെയുള്ള ഭരണാധികാരികളുടെ തലോടലിലൂടെയാണ് രാജ്യം വേഗത്തില്‍ കുതിച്ചു കയറിയത്.

പരേതാത്മാക്കള്‍ക്ക് അല്ലാഹു മഗഫിറത്ത് നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍. യുഎഇ യുടെ വിജയമെന്ന് പറയുന്നത് പരസ്പര ഐക്യത്തിന്റെതാണ് ക്ഷമാശീലത വിനയന്യത സഹ ജീവികളുടെ നോംമ്പരം തിരിച്ചറിയല്‍.ഇതെല്ലാം ഒരു മുതല്‍ കൂട്ട് തന്നെ. ഇരുന്നൂറിലധികം രാജ്യങ്ങള്‍ക്ക് ആഥിത്യമരുളാന്‍ ഈ രാജ്യത്തിന്ന് സാധിച്ചു. ലോകം ഭയ വിഹ്വലയോടെ ഭീകരമായ ഭീഷണി നേരിടുന്ന ഘട്ടത്തില്‍ പോലും സുരക്ഷാ ഭീഷണി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നും യുഎഇ നേരിടുന്നില്ല

വ്യത്യസ്ത ഭാഷയില്‍ സംസാരിക്കുന്ന ആളുകള്‍ വിശ്വാസ ആചാരങ്ങള്‍ ഇതിലോന്നും ഒരു തടസ്സമേ ഇല്ല. ഏറ്റവും സുരക്ഷിത ഇടം തന്നെ രാജകീയ ഭരണമായിട്ടു പോലും സ്വാതന്ത്ര്യത്തിന്റെ വായു ആസ്വദിക്കാന്‍ യാതോരു തടസ്ഥം ഇവിടെങ്ങളില്‍ ഇല്ല. അറബ് രാജ്യങ്ങളും നമ്മുടെ ഭാരതവും ചിരപുരാതന കാലങ്ങളായി ഉളള ബന്ധം അഭംഗുരം തുടര്‍ന്ന് പോകുന്നു അല്‍ഹംദുലില്ലാ. നമ്മുടെ വര്‍ത്തമാന ജീവിതത്തില്‍ വിളക്കി ചേര്‍ത്ത ഒരു കണ്ണിയാണ് യുഎഇ. തൊഴില്‍ തേടി എത്തുന്നവരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാന്‍ ഈ നാട് എപ്പോഴും ശ്രദ്ധയാലു തന്നെ

പലരുടെയും ജീവിതം പച്ച പഠിപ്പിക്കാന്‍ യുഎഇ യുടെ തിരു മുറ്റം കൂട്ടായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം. മലയാളക്കരയുമായി വലിയ ബന്ധം ഉണ്ട് അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ചിരപുരാതന കാലമായി. നമ്മുടെ ഭരണാധികാരികള്‍ യുഎഇ സന്ദര്‍ശനം നടത്തുംബോള്‍ ഒക്കെ യുഎഇ മന്ത്രിമാര്‍ നമ്മെ കുറിച്ചു നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്

ആ വിശ്വാസം എന്നും കെടാതെ കാത്തു സൂക്ഷിക്കാന്‍ നാം പ്രതി ജ്ഞ ബന്ധരാണ്. ശ്രീ മതി ഇന്ദിരാഗാന്ധിക്ക് ഒരിക്കല്‍ രാജോചിത സ്വീകരികരണമാണ് ലഭ്യമായത് ചേരാചേരി രാഷ്ട്രത്തിന്റെ ലീഡര്‍ ഷിപ്പ് ശ്രീമതി ഇന്ദിരാഗാന്ധിയുടെ കരങ്ങളില്‍ ഉളള ഘട്ടത്തില്‍ ആയിരുന്നു. ഈ അടുത്ത കാലത്ത് ഇന്നിന്റ പ്രധാനമന്ത്രി ശ്രീമാന്‍ നരേന്ദ്ര മോദിയേയും അത്യുജ്വല സ്വീകരികരണം നല്‍കി ആദരിക്കാന്‍ ഈ ഭരണാധികാരികള്‍ മുന്നില്‍ തന്നെയായിരുന്നു. മതനിരപക്ഷതയുടെ കാര്യത്തില്‍ പോലും ആരുടെയും പിന്നിലല്ല.

എല്ലാ വിശ്വാസ ആചാരങ്ങള്‍ രാജ്യത്തിന്റെ നിയമവാഴ്ചക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ട്. ഒരിക്കല്‍ പോലും മണ്ണിന്റ മക്കള്‍ വാദം മുഴക്കിയിട്ടില്ല. ഗവണ്‍മെന്റ് ഉദ്യോഗങ്ങളില്‍ യഥേഷ്ടം ഇന്ത്യക്കാര്‍ മറ്റ് രാഷ്ട്രങ്ങളീലുളളവര്‍ ജോലിയിലേര്‍പ്പെട്ടിട്ടുണ്ട്. മനോഹരമായ നാടാണ് യുഎഇ. മതമൈത്രിയുടെ നാട് ഈ മണ്ണില്‍ അധ്വാനിച്ചു കുടുംബത്തെ സംരക്ഷണം നല്‍കാന്‍ നമുക്ക് അവസരം ലഭ്യമാവുന്നു ഭരണാധികാരികളോട്എത്ര കണ്ട് കൃത്ജഞത പ്രകടിപ്പിച്ചാലും മതിയാവില്ല

നിയമ പാലകര്‍ പോലും എത്ര വലിയ കുറ്റം ചൈയ്തവനോട് പോലും റഫീഖ് സ്‌നേഹിതാ സുഹൃത്ത് എന്ന പദം ഉപയോഗിച്ച് കൊണ്ടാണ് വിളിക്കുന്നത് അത് ഈ രാജ്യത്തിന്റെ പ്രത്യേകത തന്നെ നമ്മുടെ ഭാരതത്തില്‍ പോലും അത് കാണാന്‍ പ്രയാസം പോലീസ്‌കാരന്റ ഗൗരവത്തിന്റ മുഖമാണ് നമുക്ക് മുംബില്‍ ഉളളത്. കുറ്റപ്പെടുത്തുകയല്ല യാഥാര്‍ത്ഥ്യം തുറന്നു കാട്ടിയത് ക്ഷമിക്കണം. ഇവിടെയും നീതി ന്യായ പീഠങ്ങളുണ്ട്. കുറ്റ കൃത്യങ്ങള്‍ അങ്ങിനെ വര്‍ധനവ് കാണാറില്ല.

ഒരിക്കല്‍ യശസ്സീരനായ സിഎച്ച് യുഎഇ ഭരണാധികാരി കളുടെ കൊട്ടാരത്തില്‍ പോയി തിരിച്ചു വന്നു പത്രക്കാരുടെ മുന്നില്‍ അതേ കുറിച്ച് വിവരിച്ചപ്പോള്‍ പ്രമുഖ വാര്‍ത്ത ഏജന്‍സികള്‍ക്ക് പോലും അല്‍ഭുതമുളവായി. യുഎഇ യുടെ മണ്ണില്‍ എത്തുന്ന തൊഴില്‍ അന്യോഷകര്‍ക്ക് യാതോരു കുറവുമില്ല. മാന്ദ്യം കാര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ പോലും അല്ലാഹുവിന്റ കാരുണ്യം ഒട്ടും കുറവില്ല. തൊഴില്‍ ലഭ്യമാവുന്ന് ഈ രാജ്യത്തിന്റെ നിയമം അനുസരിച്ച് ജോലി എടുക്കാന്‍ കഴിയുന്നവര്‍ ഭയപ്പെടാനെ ഇല്ല. എനിയും ഒരു അനന്ത കാലം അല്ലാഹു വിന്റ കാരുണ്യം ഈ രാജ്യത്തും ഭരണാധികാരികേള്‍ക്കും ഉണ്ടാവട്ടേ. ഈ 47 ദേശീയ ദിനത്തോട് നമുക്കും കൂറ് പ്രകടിപ്പിക്കാം. ഭാരതം നമ്മുടെ മാതൃ രാഷ്ട്രമാണ് യുഎഇ നമ്മുടെ പോറ്റുമ്മയാണ്.

– എരിയാല്‍ മുഹമ്മദ് കുഞ്ഞി

KCN

more recommended stories