വനിതാ ശാക്തീകരണം: കുടുംബശ്രീ പഠന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു

കാസര്‍കോട്: അയല്‍കൂട്ട വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാന കുടുംബശ്രീ മിഷന്‍ ആവിഷ്‌കരിച്ച കുടുംബശ്രീ സ്‌കൂള്‍ പ്രവര്‍ത്തനത്തിന് പിന്നാലെ ജെന്‍ഡര്‍ പദ്ധതിയുടെ ഭാഗമായി ലിംഗപദവി സമത്വവും നീതിയും -സ്വയം പഠന പ്രക്രിയ നാലാം മൊഡ്യൂള്‍ അയല്‍കൂട്ട തലചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. വ്യത്യസ്തമായ 28 അദ്ധ്യായങ്ങളടങ്ങുന്ന മൊഡ്യൂളാണ് പരസ്പര സംവാദത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നത്. നമ്മളാരാണെന്ന ബോധത്തിലൂടെ, നമ്മുടെ ആവശ്യങ്ങളും അവകാശങ്ങളും തിരിച്ചറിഞ്ഞ്, വയോജനങ്ങളുടെ അനുഭവങ്ങളിലൂടെകടന്ന്, ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിപ്പെട്ടവരെ കൂടി ഉള്‍ക്കൊള്ളിക്കാന്‍, വിമര്‍ശനപരമായി സ്വന്തം ചുറ്റുപാടിനെയും സമൂഹത്തെയും നോക്കികാണാനുളള പ്രാപ്തി കൈവരിക്കുന്നതാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്. അയല്‍കൂട്ട ചര്‍ച്ചയുടെമുന്നോടിയായി ജില്ലയിലെ എല്ലാ സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കും പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാമിഷന്‍ എഡിഎംസി ഡി ഹരിദാസ് അധ്യക്ഷത വഹിച്ചു. ഹരിദാസന്‍, ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ ആരതി സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലേര്‍സ്, സ്നേഹിത സ്റ്റാഫ് തുടങ്ങിയവര്‍ പങ്കെടുത്തു. അയല്‍കൂട്ടപ്രതിനിധിക്കുളള പരിശീലനം 2019 ജനുവരി 1 ന് ആരംഭിക്കും.

KCN

more recommended stories