വര്‍ണ വിസ്മയം സൃഷ്ടിച്ച് ചിത്രരചനാ മത്സരം

കാസര്‍കോട്: കൈത്തറിയെ സംബന്ധിച്ച് പുതുതലമുറയില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം വര്‍ണവിസ്മയം സൃഷ്ടിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടത്തിയ മത്സരം ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അരവിന്ദ് കൃഷ്ണന്‍ അദ്ധ്യക്ഷനായി. ചിത്രകാരനും ശില്‍പിയുമായ കെ.കെ.ആര്‍. വെങ്ങര വിശിഷ്ടാതിഥിയായിരുന്നു. ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ പ്രത്യേകമായി സംഘടിപ്പിച്ച മത്സരം മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്ന്. കെ.കെ.ആര്‍. വെങ്ങര അഭിപ്രായപ്പെട്ടു. യു.പി വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറിയുമായി ബന്ധമുള്ള എന്തെങ്കിലും, ഹൈസ്‌കൂള്‍ വിഭാഗത്തിന് ‘എന്റെ ഗ്രാമം കൈത്തറി ഗ്രാമം’ എന്നിങ്ങനെയായിരുന്നു മത്സര വിഷയം. മൂന്നു വിഭാഗങ്ങളിലായി ആകെ 114 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രേഖ, ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. രാജന്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം, മാനേജര്‍ സി.ജി. മിനിമോള്‍ സ്വാഗതവും, ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.പി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഹൈസ്‌കൂള്‍ വിഭാഗം വിജയികള്‍: 1) പി. ആതിര, ക്രൈസ്റ്റ് സി. എം.ഐ പബ്ലിക്ക് സ്‌കൂള്‍, ബല്ല, കാഞ്ഞങ്ങാട്. 2) കെ.വി. സിദ്ധാര്‍ത്ഥ്, ജി.എച്ച്,എസ്.എസ്, ചായ്യോത്ത്. 3) പി. ആദിത്യന്‍, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട്

യു.പി. വിഭാഗം വിജയികള്‍: 1)അരുണിമ രാജ്, കെ,ജി.എച്ച്,എസ്.എസ്, പെരിയ. 2) വി. സുമിത്ത്് നാഥ്, ജി.യു.പി.എസ്, ആയംപാറ. 3) പ്രജ്വല്‍ പ്രകാശ്, ചിന്മയ വിദ്യാലയ, കാഞ്ഞങ്ങാട്

എല്‍.പി വിഭാഗം വിഭാഗം വിജയികള്‍:1) ശ്രീലക്ഷ്മി വേണുഗോപാല്‍, ജി.എച്ച്.എസ്.എസ്, ചായ്യോത്ത്. 2) നിവേദ്യ ജയന്‍, കേന്ദ്രീയ വിദ്യാലയം. നീലേശ്വരം. 3) ഋഷികേഷ് മനു, ജേസീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, നീലേശ്വരം.

KCN

more recommended stories