ജീവിക്കുമ്പോഴും മരിച്ചാലും അവഗണന മാത്രം പ്രവാസികള്‍ക്ക്

ചുട്ടുപൊള്ളുന്ന ചൂടിലും, തണുത്തുറയുന്ന ശൈത്ഥ്യത്തിലും സ്വന്തം നാടിനും, കുടുംബത്തിനും വേണ്ടി മെഴുകു തിരിയെ പോലെ ജീവിതം പ്രവാസ ലോകത് കത്തിയെരിയുന്ന പ്രവാസികള്‍ ഇന്ത്യന്‍ സമ്പത് ഘടനയില്‍ വലിയ പങ്ക് വഹിക്കുന്നവരാണ്, പ്രവാസി വിദേശത്ത് മരണ പെട്ടാല്‍ മ്യതശരീരം തൂക്കി നോക്കി വിലയിടുന്ന പൈശാചികമായ ഏര്‍പ്പാട് ഈ അടുത്ത കാലത്ത് നിര്‍ത്തലാക്കിയെങ്കിലും, പൂര്‍ണമായും സൗജന്യമായി നാട്ടിലെത്തിക്കുന്നത് വരെ പ്രതിഷേധങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഒറ്റ പെട്ട പ്രവാസി സംഘടനകള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്താര്‍ ഉണ്ടെങ്കിലും, എല്ലാ പ്രവാസി സംഘടനകള്യുടെയും ഒറ്റകെട്ടായുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരാര്‍ ഇല്ല എന്നത് ഈ കരിനിയമങ്ങള്‍ കൊണ്ടു വരുന്ന അധികാരികള്‍ക്ക് അത് നടപ്പിലാക്കാന്‍ എളുപ്പമാകുന്നുണ്ട് എന്നത് ഒരു സത്യമാണ്, പ്രവാസികളുടെ മേലില്‍ കഴിഞ്ഞ കാലങ്ങളില്‍ ഒട്ടനവധി പ്രയാസങ്ങള്‍ ആണ് വന്നു ചേര്‍ന്നത്,ഇ മൈഗ്രയ്റ്റ് രജിസ്‌ട്രേഷന്‍ എന്ന നിയമം കൊടുന്നു,പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതു താല്‍ക്കാലികമായി നിര്‍ത്തലാക്കി എന്നതിനര്‍ത്ഥം പ്രവാസികളെ കുറിച്ചു ഒരു പഠനവും നടത്താതെ തോന്നിയപോലെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആണ് അധികാരികളുടെ ഭാഗത് നിന്നും സ്ഥിരം ഉണ്ടാകാര്‍ ഉള്ളത്,ഇത്തരം നിയമങ്ങള്‍ കൊണ്ടു വരുന്നതിന്റെ മുീബ് പ്രവാസി ജീവിതം ഒരു പഠന വിധേയമാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണ്ടതുണ്ട്.
എല്ലാ മേഖലകളിലും ചൂഷണം ചെയ്യാന്‍ പറ്റുന്ന ഒരു വിഭാഗമായാണ് പ്രാവസികളെ കാണുന്നത്. സീസണ്‍ സമയങ്ങളില്‍ ഉള്ള വിമാന കൊള്ളകള്‍ക്ക് ഇതുവരെ ഒരറുതി വന്നിട്ടില്ല, ഇവിടെ സ്‌കൂളില്‍ പഠിക്കുന്ന രണ്ടും,മൂന്നും കൂട്ടികള്‍ ഉള്ള പലര്‍ക്കും സ്‌കൂള്‍ അവധിക്കാലത്തെ വിമാന കൊള്ള കാരണം ഭാരിച്ച ടിക്കറ്റ് വര്‍ധനവ് വലിയ സാമ്പത്തിക ബാധ്യത കാരണം സ്വന്തീ നാട്ടില്‍ പോയി കുടുംബതോടൊപ്പം സന്തോഷിക്കാന്‍ സാധിക്കാര്‍ ഇല്ല,
അതിനു പുറമെ റേഷന്‍ കാര്‍ഡുകളുടെ പേരില്‍ വിവേചനം, പ്രവാസിക്ക് റേഷന്‍ കടയില്‍ നിന്നും സാധനം വാങ്ങാന്‍ പറ്റില്ല എന്ന വാര്‍ത്തയടക്കം,അങ്ങിനെ ഒരു പാട് കുരുക്കുകള്‍ പ്രവവാസികള്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ ഉള്ള ഇത്തരം നിയമങ്ങള്‍ സാധാരണക്കാരായ ആളുകള്‍ക്ക് വലിയ പ്രയാസമാണ് .പ്രവാസികളില്‍ വളരെ ചുരുക്കം ശതമാനം മാത്രമാണ് സ്വന്തമായി ബിസ്‌നസ് ചെയ്യുന്നവരും ,ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും ഉള്ളത് .ഉയര്‍ന്ന ശതമാനം പ്രവാസികളും തുച്ഛമായ ശമ്പളത്തിന് ഒരു ദിവസം പോലും ലീവ് ഇല്ലാതെ 13 ഉം ,14 ഉം മണിക്കൂറുകള്‍ ലേബര്‍ ക്യാമ്പുകളിലും ,സൂപ്പര്‍ മര്‍കറ്റ് കളിലും,കഫ്തീരിയകളിലും,ഗ്രോസറികളിലും ജോലി ചെയ്യുന്നവരാണ് .അതുകൊണ്ട് എല്ലാ പ്രവാസികളെയും ഒരു പോലെ കാണരുത്
അതു പീന വിധേയമാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം
രണ്ട് വര്‍ഷത്തില്‍ ഒരു മാസത്തേക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ഉള്ള ചുരിങ്ങിയ സമയം ചില ആവശ്യങ്ങള്‍ക്ക് നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ അവിടെയും ചൂഷണം ചെയ്യുന്നു,വീട്ട് നമ്പര്‍, കറന്റ് ഓഫീസ്, ബാങ്ക്,പഞ്ചായത്, വില്ലേജ്,തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ആവശ്യത്തിനു പോകുമ്പോള്‍ ചെറിയ പ്രശനങ്ങള്‍ പറഞ്ഞു വീണ്ടും വരാന്‍ പറഞ്ഞു തിരിച്ചയക്കുന്ന സമീപനം ആണ് ഒട്ടുമിക്ക ഉദ്യാഗസ്ത്രില്‍ നിന്നും ഉണ്ടാകാറുള്ളത്,ചിലര്‍ പ്രാവസിയാണെന്നു കരുതി കൈക്കൂലി വാങ്ങി പോക്കറ്റ് വീര്‍പ്പിക്കാനും അങ്ങിനെ ചെയ്യാര്‍ ഉണ്ട്, പ്രവാസി ജീവിച്ചിരിക്കുമ്പോഴും, മരിച്ചാലും,നേരിടുന്ന അവഗാനകള്‍ക്കെതിരെ പ്രവാസി സാമൂഹിക സംഘടനകള്‍ ഒറ്റകെട്ടായുള്ള പ്രതിഷേധങ്ങള്‍ നടത്തി അധികരികയുടെ ശ്രദ്ധയില്‍ കൊണ്ടു വരണം,അതിനായി ജന പ്രതിനിധികളും, സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.പ്രളയ കെടുതിയില്‍ ദുരിത മനുഭനുഭവിച്ചവര്‍ക്കും ,കേരള പുനര്‍നിര്മിതിക്കും വേണ്ടി മുഘ്യമന്ത്രിയടക്കീ ജന പ്രതിനിധികള്‍ വിദേശ രാജ്യങ്ങളില്‍ പ്രവാസികളെ ലക്ഷ്യമിട്ട് വിമാനം കയറി പര്യടനം നടത്താന്‍ വരുന്ന ഉത്സാഹം പ്രവാസികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടികളില്‍ കുറച്ചെങ്കിലും ശ്രദ്ധ ചെലുത്താനും ശ്രമിക്കണം… ..
ശരീഫ് പി വി കരേക്കാട്
ദുബൈ
00971563423734
shareefhazzan@gmail.com

KCN

more recommended stories