വെളളരിക്കുണ്ട് താലൂക്ക് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

minister
കാസര്‍കോട് :വെളളരിക്കുണ്ട് താലൂക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം 21 ന് ഉച്ചയ്ക്ക് 2 ന് നിര്‍വ്വഹിക്കും. വെളളരിക്കുണ്ടില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി കെ എം മാണി ധനസഹായ വിതരണവും നിര്‍വ്വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് റസ്റ്റ് ഹൗസിനുളള ഭൂമി ഏറ്റുവാങ്ങും. പട്ടയവിതരണം ഗ്രാമവികസന, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. ആദ്യ സര്‍ട്ടിഫിക്കറ്റ് വിതരണം പി കരുണാകരന്‍ എം പിയും താലൂക്ക് ഓഫീസിന് ഭൂമി ഏറ്റുവാങ്ങല്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും നിര്‍വ്വഹിക്കും. ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലയിലെ എം എല്‍ എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മലയോരമേഖലയുടെ വികസനത്തിന് ആക്കം കൂട്ടുന്ന മലയോരജനതയുടെ ചിരകാലസ്വപ്നമാണ് വെളളരിക്കുണ്ട് താലൂക്ക് ഉദ്ഘാടനം ചെയ്യുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത്.

KCN

more recommended stories