മഞ്ചേശ്വരം തുറമുഖ നിര്‍മ്മാണോദ്ഘാടനം ഇന്ന്‌

ummanമഞ്ചേശ്വരം : കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത ധനസഹായത്തോടെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ മുഖേന നിര്‍മ്മിക്കുന്ന മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്‌ രാവിലെ 9.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്ത് നിര്‍വ്വഹിച്ചു. ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രി കെ ബാബു അധ്യക്ഷത വഹിക്കും. റവന്യു മന്ത്രി അടൂര്‍ പ്രകാശ്, ഗ്രാമവികസന, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് മന്ത്രി കെ സി ജോസഫ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍, പി കരുണാകരന്‍ എം പി, പി ബി അബദുള്‍റസാഖ് എം എല്‍ എ, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മുന്‍മന്ത്രിമാരായ ചെര്‍ക്കളം അബ്ദുളള, സി ടി അഹമ്മദലി, കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, പിണറായി ഉദുമ സ്പിന്നിംഗ്മില്‍ ചെയര്‍മാന്‍ ഗോള്‍ഡന്‍ അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഫിഷറീസ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫിഷറീസ്,പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.

KCN

more recommended stories