പി.കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുര്‍ഗിലെ ആദ്യകാല ആധാരമെഴുത്തുകാരില്‍ ഒരാളുമായ വെള്ളിക്കോത്ത് സായികൃപയിലെ പി.കുഞ്ഞിരാമന്‍ നായര്‍ (92) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 8 ന് വെള്ളിക്കോത്തെ പുറവങ്കര തറവാട് ശ്മശാനത്തില്‍. വിദ്വാന്‍ പി കേളു നായര്‍ സ്മാരക ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ്, മഹാകവി പി സ്മാരക സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹൊസ്ദുര്‍ഗ് കേന്ദ്രീകരിച്ചു സത്യസായി സേവാസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടതും അടുത്തകാലം വരെ ചുക്കാന്‍ പിടിച്ചതും ഇദ്ദേഹമായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്നു കുറച്ചു കാലമായി വിശ്രമത്തിലായിരുന്നു. ഭാര്യ : ആലത്തടി മലൂര്‍ ശ്യാമള അമ്മ. മക്കള്‍: എ.എം.പ്രഭാകരന്‍ നായര്‍ (എന്‍ജിനിയര്‍, പാലക്കാട്), എ.എം.സുലത (ബെംഗളൂരു), എ.എം.വേണുഗോപാലന്‍ നായര്‍ (ആധാരമെഴുത്ത്, ഹൊസ്ഗുര്‍ഗ്), പരേതനായ എ.എം.ഗോപാലകൃഷ്ണന്‍ നായര്‍. മരുമക്കള്‍: ഗീത, ഡോ.ലോകേഷ്, ശ്രീലേഖ, പരേതയായ ശ്രീവിദ്യ.

KCN

more recommended stories