മുന്‍ കര്‍ണാടക സര്‍ക്കാര്‍ റിട്ട. ഡെപ്യൂട്ടി സെക്രട്ടറി പി. അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി

കാസര്‍കോട്: കര്‍ണാടക സര്‍ക്കാര്‍ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി മൊഗ്രാല്‍പുത്തൂരിലെ പി. അബ്ദുല്ലക്കുഞ്ഞി ഹാജി (87) നിര്യാതനായി. പുത്തൂര്‍ ബി.ഡി.ഒ, മംഗ്ലൂര്‍ ഡി ഡി.എ, ജില്ല പരിഷത്ത് സെക്രട്ടറി മാംഗ്ലൂര്‍, ബ്രഹ്മാവുര്‍ ഷുഗര്‍ ഫാക്ടറി എംഡി എന്നി നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മൊഗ്രാല്‍ പുത്തൂരിലെ ആദ്യകാല ബിരുദധാരി കൂടിയായിരുന്നു അദ്ദേഹം. ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം വീരപ്പ മൊയ്‌ലി കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായി.

പി. ബീരാന്‍ മൊയ്തീന്‍ വൈദ്യരുടെയും ഉമ്മാലിമ്മയുടെയും മകനാണ്.
ഭാര്യ: സുബൈദ ഷംനാട്
മക്കള്‍: ഡോ: പി. ഫസലു റഹ് മാന്‍ ( ചീഫ് മെഡിക്കല്‍ ഓഫീസര്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍) സീനത്ത്, സമീമ.
മരുമക്കള്‍: ശ്യാം, അബ്ദുല്ല, റുമൈസ.

മയ്യത്ത് നിസ്‌കാരം രാവിലെ പത്ത് മണിക്ക് മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമുഅത്ത് പള്ളിയില്‍.

KCN

more recommended stories