ഓട്‌സ് കഴിച്ചാലുള്ള ഗുണങ്ങള്‍

ഏത് പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്‌സ്. ഓട്‌സില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഏറ്റവും നല്ല ഭക്ഷണമാണ് ഓട്‌സ്. എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഓട്‌സ് കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയാണ്

ഒന്ന്…

ക്യാന്‍സര്‍ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. ഓട്സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

രണ്ട്…

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ വളരെ നല്ലതാണ് ഓട്‌സ്. ദിവസവും ഓട്‌സ് പാലിലോ അല്ലാതെയോ കഴിക്കാം. ഓട്‌സ് നമ്മുടെ ശരീരത്തിലെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന മദ്യത്തെ വലിച്ചെടുക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.

മൂന്ന്…

66% കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഓട്‌സില്‍ 11% വും നാരുകളാണ്. ഇതിലെ ബീറ്റാ ഗ്ലൂക്കണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഓട്‌സ് ധാന്യത്തില്‍ 2.3 – 8-5% വരെ ബീറ്റ ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. ബീറ്റ ഗ്ലൂക്കന് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്.

നാല്..

ഫാറ്റിന്റെയും കൊളസ്‌ട്രോളിന്റെയും ആഗിരണം കുറച്ച് ഡൈജസ്റ്റീവ് കണ്ടന്റിന്റെ വിസ്‌കോസിറ്റി കൂട്ടിയും ബൈല്‍ ആസിഡിന്റെ പുറംതള്ളല്‍ കൂട്ടുകയും ചെയ്താണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത്. ഓട്‌സില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും ആരോഗ്യപ്രദമായ പോളിഫിനോളും അടങ്ങിയിട്ടുണ്ട്.

KCN

more recommended stories