ദിവസവും കശുവണ്ടി കഴിച്ചാലുള്ള ഗുണങ്ങള്‍

ദിവസവും ഒരു പിടി കശുവണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. കുട്ടികള്‍ക്ക് ദിവസവും കശുവണ്ടി പൊടിച്ചോ അല്ലാതെയോ കൊടുക്കുന്നത് ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയതിനാല്‍ കശുവണ്ടി ആരോഗ്യത്തിന് വളരെ നല്ലതാണ്.

നിലക്കടലയിലും, കശുവണ്ടിയിലും നാരുകള്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം പോലുള്ള അസുഖങ്ങള്‍ തടയാനും സഹായിക്കുന്നു.

നട്‌സുകളില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാല്‍ പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുന്നു. കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ് കശുവണ്ടി.

പുരുഷന്മാര്‍ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. പേശികളുടെയും ഞരമ്ബുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്‌നീഷ്യം ധാരാളമായി കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്നു. ദിവസം ഏകദേശം 300-750 മില്ലിഗ്രാം മഗ്‌നീഷ്യം നമുക്ക് ആവശ്യമുണ്ട്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

KCN

more recommended stories