പ്രമുഖ വസ്ത്രവ്യാപാരിയും അനശ്വര സില്‍ക്‌സ് ഉടമയുമായ വൈറ്റ്‌ഷോപ്പ് മൊയ്തീന്‍ കുഞ്ഞി അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രമുഖ വസ്ത്രവ്യാപാരിയും അനശ്വര സില്‍ക്‌സ് ഉടമയുമായ മൊയ്തീന്‍ കുഞ്ഞി എന്ന വൈറ്റ് ഷോപ്പ് മൊയ്തീന്‍കുഞ്ഞി ( 78) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടിലധികം കാലമായി നഗരത്തിലെ വസ്ത്രവ്യാപാര രംഗത്ത് സജീവമാണ്. വൈറ്റ് ഷാപ്പ് സ്ഥാപനങ്ങള്‍ തുടങ്ങി പിന്നീട് അനശ്വര സില്‍ക്‌സും സ്ഥാപനം നടത്തി വരികയായിരുന്നു. പുതിയ കോട്ട ടിബി റോഡിലാണ് താമസം. ഭാര്യ: അലീമ (പൂച്ചക്കാട്). മക്കള്‍: അന്‍വര്‍, മന്‍സൂര്‍, സഫിയ, റോസ്ബ. മരുമക്കള്‍: അന്‍സാരി, അബ്ദുല്‍ ഗഫൂര്‍, നാസില, സമീറ. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍ (അബുദാബി), കരീം, ബീഫാത്തിമ, സാറുമ്മ, മറിയം, പരേതരായ വൈറ്റ്‌ഷോപ്പ് മമ്മുമു ഹാജി, അബൂബക്കര്‍ ഹാജി, ഐഷാബി, ദൈനബി, നബീസ

KCN

more recommended stories