മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം

കേരള തീരത്തു മത്സ്യബന്ധനത്തിന് തടസ്സമില്ല .2021 ജനുവരി 1, രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളില്‍ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) ന്റെ ഉയര്‍ന്ന തിരമാല മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.31-12-2020 മുതല്‍ 01-01-2021 വരെ കന്യാകുമാരി പ്രദേശത്ത് (വടക്ക് – കിഴക്കു ദിശയില്‍) മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യ തൊഴിലാളികള്‍ ഈ കാലയളവില്‍ പ്രസ്തുത പ്രദേശത്ത് മല്‍സ്യ ബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.

KCN

more recommended stories