എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷ മാര്‍ച്ച് 17 മുതല്‍: ടൈംടേബിള്‍ പുറത്തുവിട്ടു

തിരുവനന്തപുരം: സംസഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷയുടെയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും. വാര്‍ഷിക പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ പരീക്ഷകള്‍ നടക്കുന്നത്. വലിയ സുരക്ഷയാണ് ഇത്തവണ ഒരുക്കുന്നത്. ഉച്ച മുതല്‍ ആണ് പരീക്ഷ നടക്കുന്നത്. 1:40 മുതല്‍ 4:30 വരെയാണ് പരീക്ഷകള്‍ നടക്കുക. വെള്ളിയാഴ്ച 2.40 മുതല്‍ ആയിരിക്കും പരീക്ഷ.

വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍

മാര്‍ച്ച് 17 : ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്
മാര്‍ച്ച് 18 : 1.40 4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്
മാര്‍ച്ച് 19 : 2.40 – 4.30 മൂന്നാംഭാഷ ഹിന്ദി, ജനറല്‍ നോളജ്
മാര്‍ച്ച് 22 :1.40 – 4.30 സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 23:1.40 3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 25: 1.40 – 3.30 ഊര്‍ജതന്ത്രം
മാര്‍ച്ച് 26: 2.40 4.30 വരെ ജീവശാസ്ത്രം
മാര്‍ച്ച് 29 : 1.40 – 4.30 വരെ ഗണിതശാസ്ത്രം
മാര്‍ച്ച് 30 :1.40 മുതല്‍ 3.30 രസതന്ത്രം

മോഡല്‍ പരീക്ഷ ടൈംടേബിള്‍

മാര്‍ച്ച് ഒന്ന്: രാവിലെ 9.40 മുതല്‍ 11.30 വരെ ഒന്നാംഭാഷ
മാര്‍ച്ച് രണ്ട്: 9.40 – 12.30 രണ്ടാം ഭാഷ (ഇംഗ്ലീഷ്), 1.40 3.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്
മാര്‍ച്ച് മൂന്ന്: 9.40 ഉച്ചയ്ക്ക് 12.30 സോഷ്യല്‍ സയന്‍സ്, 1.40 3.30 ഒന്നാം ഭാഷ പാട്ട് രണ്ട്
മാര്‍ച്ച് നാല്: 9.40 11.30 ഊര്‍ജതന്ത്രം 1.40 – 3.30 ജീവശാസ്ത്രം
മാര്‍ച്ച് അഞ്ച്: രാവിലെ 9.40 – 12.30 ഗണിതശാസ്ത്രം, 2.40 – 4.30 രസതന്ത്രം.

KCN

more recommended stories