കമല്‍ ഹാസന്‍ ചിത്രം ‘വിക്രമില്‍’ ഫഹദ് ഫാസില്‍; വാര്‍ത്ത സ്ഥിരീകരിച്ച് ഫഹദ്

കമല്‍ ഹാസന്‍ നായകനാവുന്ന തമിഴ് ചിത്രം ‘വിക്രമില്‍’ ഫഹദ് ഫാസില്‍ വേഷമിടും. ലോകേഷ് കനകരാജ് ആണ് സംവിധായകന്‍. ‘ഫിലിം കംപാനിയന്‍’ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്കിടെ ഫഹദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ വളരെയധികം എക്‌സൈറ്റഡ് ആണ് എന്നായിരുന്നു ഫഹദിന്റെ പ്രതികരണം. രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ ആണ് ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുക.

വേലയ്ക്കാരന്‍, സൂപ്പര്‍ ഡീലക്‌സ് ചിത്രങ്ങളില്‍ വേഷമിട്ട ഫഹദിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാവുമിത്. കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് വിക്രം. ഉടന്‍ തന്നെ ചിറ്ററീകരണം ആരംഭിക്കുന്നതാണ്. ഡിജിറ്റല്‍ റിലീസ് ചിത്രങ്ങളായ ഇരുള്‍, ജോജി എന്നിവയാണ് ഫഹദിന്റെ ഏറ്റവും പുതിയ സിനിമകള്‍.

KCN

more recommended stories