മൊഗ്രാല്‍ പുത്തൂരില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി 65 ലക്ഷം രൂപ കവര്‍ന്ന കേസ്: മൂന്ന് പ്രതികള്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍ പുത്തൂരില്‍ സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി 65 ലക്ഷം രൂപ തട്ടിക്കൊണ്ടു പോയി കവര്‍ന്ന കേസില്‍ 3 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പനമരം നടവയല്‍ സ്വദേശി അഖില്‍ ടോമി, തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനോയ് സി ബേബി, വയനാട് പുല്‍പള്ളി സ്വദേശി അനു ഷാജു എന്നിവരാണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തൃശ്ശൂരില്‍ വച്ചാണ് 3 പ്രതികളും പിടിയിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ കാസര്‍കോട് ഐപി അജിത്കുമാര്‍ ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന്‍ സി. കെ, എസ്.ഐ നാരായണന്‍ നായര്‍, എ.എസ്.ഐ അബൂബക്കര്‍, എ.എസ്.ഐ ലക്ഷ്മി നാരായണന്‍, എസ്.ഐ രഞ്ജിത്ത് കുമാര്‍ കാസര്‍കോട് പി.എസ്, എ.എസ്.ഐ വിജയന്‍ കാസര്‍കോട് പി.എസ്, എ.എസ്.ഐ മോഹനന്‍ കാസര്‍കോട് പി.എസ്, എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒ മാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരംഖ്, രഞ്ജീഷ് എന്നിവര്‍ ഉണ്ടായിരുന്നു.സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതാണ്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

KCN

more recommended stories