കാസര്‍കോട് ജില്ലയില്‍ 85 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. 143 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കാസര്‍കോട് ജില്ലയില്‍ 85 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 143
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 873 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 627

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5030 പേര്‍
വീടുകളില്‍ 4550പേരും സ്ഥാപനങ്ങളില്‍ 480പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള ത് 5030 പേരാണ്. പുതിയതായി 397പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1155സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 710 ആന്റിജന്‍ 440 ട്രൂനാറ്റ് ) 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.289 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 118പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും143പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതുവരെ 140820പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 138687പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

KCN

more recommended stories